പയ്യന്നൂര്‍: ആര്‍എസ്എസ് നേതാവിനെ അക്രമിച്ച കേസില്‍ പ്രതിയായ ചുമട്ടുതൊഴിലാളിയായ സിഐടിയുക്കാരനെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ സിഐടിയു പ്രതിഷേധം. ആര്‍എസ്എസ് കാര്യവാഹും യുവമോര്‍ച്ച നേതാവുമായ ആലക്കാട് ബിജുവിനെ പെരുമ്പയില്‍ വെച്ച് അക്രമിച്ച കേസിലെ പ്രതിയായ ചുമട്ടുതൊഴിലാളി കോറോത്തെ പ്രസന്നനെ പിടികൂടാനായി എത്തിയ പയ്യന്നൂര്‍ പോലീസിനെയാണ് സിഐടിയു സംഘം തടഞ്ഞത്. ജോലി സമയത്ത് തൊഴിലാളിയെ പിടികൂടാന്‍ പറ്റില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. വാക്കേറ്റത്തിനും ബഹളത്തിനും ഇടയില്‍ പ്രതി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടതിനാല്‍ പോലീസിന് ഇയാളെ പിടികൂടാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പണിമുടക്കിയ ചുമട്ടുതൊഴിലാളികള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. മാര്‍ച്ചിനൊടുവില്‍ പോലീസുമായി ചര്‍ച്ച നടത്തി അറസ്റ്റ് ഒഴിവാക്കിയത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൊലപാതക ശ്രമം നടത്തിയ പ്രതിയെ പിടികൂടുന്നത് പ്രതിരോധിച്ച സിഐടിയുവിന് മുന്നില്‍ കീഴടങ്ങിയ പോലീസ് നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: