കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ സാഹചര്യത്തില്‍ കലക്ടറേറ്റ് സിവില്‍ സ്റ്റേഷന് 50 മീറ്റര്‍ ചുറ്റളവില്‍ സമരങ്ങള്‍ നിരോധിച്ചു. മാര്‍ച്ച്, ധര്‍ണ, പ്രകടനം, പൊതുയോഗം, ആയുധങ്ങളുമായുള്ള പ്രകടനം, പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുള്ള പ്രകടനം എന്നിവയാണ് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ നിരോധിച്ചത്. സെക്ഷന്‍ 144 (1, 2) സി.ആര്.പി.സി പ്രകാരം ചൊവാഴ്ച രാവിലെ 11 മുതല്‍ നിലവില്‍ വന്ന നിരോധനം നവമ്പര്‍ 10ന് രാവിലെ 11 മണിവരെ പ്രാബല്യത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: