പൊയിനാച്ചി:’ഞെക്ലിയില്‍ സ്ഥാപിച്ച ബിജെപി പതാകയും, കാവി പതാകയും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഞെക്ലിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കുഞ്ഞമ്പു നായര്‍, വൈ.നാരായണന്, മധു, സദാനന്ദ ബട്ടത്തൂര്‍, രതീഷ് കുന്നുമ്മല്‍, മധു ബാര, പ്രമോദ്, ശങ്കരന് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ബിജെപി ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് എരോല്‍, സെക്രട്ടറി ദിനേശന് ഞെക്ലി എന്നിവര്‍ സംസാരിച്ചു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് നിരവധി പേര് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് പ്രാദേശി നേതൃത്വമാണ് ഇതിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: