നെയ്യാറ്റിന്‍കര: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രവിജയം നേടുമെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് വി.വി. രാജേഷ് പറഞ്ഞു. കേരളസമൂഹം വികസനത്തിനുവേണ്ടി ബിജെപിയെ വരവേല്‍ക്കാന്‍ തയ്യാറായി എന്നതിന്റെ തെളിവാണ് ഇതരപാര്‍ട്ടികളില്‍ നിന്ന് ദിനംപ്രതി നൂറുകണക്കിന് ചെറുതും വലുതുമായ നേതാക്കളടക്കമുള്ളവര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നതെന്നും വി.വി. രാജേഷ് കൂട്ടിച്ചേര്‍ത്തു. സിപിഐ മുന്‍ കൗണ്‍സിലര്‍ കമലം അടക്കം 50 ഓളം പ്രവര്‍ത്തകരെ ബിജെപിയില്‍ അംഗത്വം നല്‍കികൊണ്ടുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേഷ്. ഗോപന് മാമ്പഴക്കര അധ്യക്ഷത വഹിച്ച ചടങ്ങില്‍ എരുത്താവൂര്‍ ചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് എന്‍.പി. ഹരി, ഏര്യ പ്രസിഡന്റ് ആലംപൊറ്റ ശ്രീകുമാര്‍, യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ രഞ്ജിത്ത് ചന്ദ്രന്, ബിജെപി നേതാക്കളായ മഞ്ചന്തല സുരേഷ്, മുട്ടയ്ക്കാട് വിജയന്, രത്നാകരന്നായര് എന്നിവര്‍ സംസാരിച്ചു. സിപിഐ മുന്‍ ലോക്കല്‍ കമ്മറ്റിയംഗം ഷാജി, എച്ച്എംഎസ് മുന്‍ മേഖല കണ്‍വീനര്‍ വില്സന്, ജനതാദള്‍ നേതാവ് സുരേഷ് എന്നിവരാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാക്കളില്‍ ചിലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: