പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം എല്ലാവരും പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ അഭ്യര്‍ഥിച്ചു. കളക്ടറേറ്റില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുസംബന്ധിച്ച് ഉണ്ടാകുന്ന പരാതികള്‍ ജില്ലാതല സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്ന് സബ് കമ്മിറ്റി ചേര്‍ന്ന് പരിഹരിക്കുന്നതിന് തീരുമാനമായി. സ്ഥാനാര്‍ഥിക്ക് നിശ്ചയിച്ചിട്ടുള്ള ചിലവു തുക അപര്യാപ്തമാണെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കുറ്റമറ്റ വോട്ടര്‍ പട്ടിക ലഭ്യമാക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. സംസ്ഥാനതല നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജില്ല സന്ദര്‍ശിക്കുമ്പോള്‍ വേദി മുന്‍ഗണനാക്രമത്തില്‍ നല്‍കണമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് തയാറാക്കിയ മാതൃകാ പെരുമാറ്റ സംഹിത, സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും സമ്മതിദായകര്ക്കുമുള്ള ലഘുലേഖ എന്നീ കൈപ്പുസ്തകങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് വിതരണം ചെയ്തു.
ഇലക്ഷന് ഡെപ്യുട്ടി കളക്ടര്‍ സുന്ദരന്‍ ആചാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.എസ്. ഹരിഷ് ചന്ദ്രന്, പി. മോഹന്‍രാജ്, ബാബു ജോര്‍ജ്, പ്രൊഫ. ടി.കെ.ജി നായര്‍, ബി. ഷാഹുല്‍ ഹമീദ്, പി.കെ. ജേക്കബ്, പി.ആര്. സുദര്ശനന് നായര്‍, , അഡ്വ.പി.സി. ഹരി, കെ.എം. സാമുവല്‍, സനോജ് മേമന, കെ.എസ്. റോയി മാടപ്പള്ളി, കരിമ്പനാക്കുഴി ശശിധരന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: