കണ്ണൂര്‍: വേതനപരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്‍ഷൂറന്‍സ് ജീവനക്കാര്‍ പ്രകടനം നടത്തി. 2012 ആഗസ്റ്റില്‍ കാലഹരണപ്പെട്ട വേതന കരാര്‍ പുതുക്കാന്‍ എല്‍.ഐ.സി മനേജുമെന്റ് തയാറായിട്ടും അതിന് തടസ്സം നില്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ജീവനക്കാര്‍ എല്‍.ഐ.സി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രകടനവും വിശദീകരണയോഗവും നടത്തിയത്.
മട്ടന്നൂരില്‍ കെ. ബാഹുലേയന്, പി.വി.വിജയന്, കെ.ദിവാകരന്, ബൈജു ബാസ്റ്റ്യന്‍, എസ്. സന്തോഷ് എന്നിവരും കണ്ണൂരില്‍ എം.കെ.പ്രേംജിത്ത്, പി.കെ.സനില്‍, പി.സി.രാമന്, എം.സുധീര്‍ കുമാര്‍, കെ.എം. ശ്രീനിവാസന്, അമീര്‍ അലി, സി.ഉത്തമന് എന്നിവരും സംസാരിച്ചു.
തലശ്ശേരി ബ്രാഞ്ച് ഒന്നില്‍ വി.വിജയകുമാരന്‍, എം.അനില്‍ കുമാര്‍, എം.രാധാകൃഷ്ണ, ഇ.കെ.ശ്രീജിത്ത്, തലശ്ശേരി ബ്രാഞ്ച് രണ്ടില്‍ പി.വി.രാജീവന്, കെ.എം.ജയേന്ദ്രന്‍, ജയരാജന് തളിയില്‍, ഡി.മനോഹരന്, തളിപ്പറമ്പില്‍ എന്‍. അനില്‍ കുമാര്‍, കെ.ധീരാഗ്, സി.ദാമോദരന്‍, ശ്രീകുമാര്‍, ബൈജു, പയ്യന്നൂരില്‍ കെ.രാജീവന്, കെ.വി.വേണു, ഇ.സുരേന്ദ്രന്, ടി.എ.രാജീവന്, ബാബു കാബ്രത്ത് എന്നിവരും സംസാരിച്ചു.
നീലേശ്വരത്ത് പി.രമേഷ്, എം.രാജന്, എം.സുരേന്ദ്രന്, വി.മധുസൂദനന്, വി.വി.മുസ്തഫ, കാഞ്ഞങ്ങാട്ട് ടി.ജയചന്ദ്രന്, കെ.കെ.മനോഹരന്, കെ.രാജന്, കാസര്‍കോട് വി.ആര്.ജയരാജ്, ടി.മാധവന് നായര്‍, ടി.പി.ഗോപിനാഥന്, ബി.പി.കുഞ്ഞണ്ണ, ടി.എം.സജീവ് കുമാര്‍, കെ.അരവിന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: