കോഴിക്കോട്: അന്താരാഷ്ട്രപുസ്തകോത്സവത്തിന് കോഴിക്കോട്ട് തുടക്കമായി തളി ജൂബിലി ഹാളില്‍ കാശ്യപാശ്രമം കുലപതി ആചാര്യ ശ്രീരാജേഷ് ഭദ്രദീപം തെളിയിച്ച് മേള ഉദ്ഘാടനംചെയ്തു. അബ്ദുസമദ് സമദാനി എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അന്താരാഷ്ട്രപുസ്തകോത്സവം ജനറല്‍ കണ്‍വീനര്‍ അഡ്വ. മാഞ്ചേരി നാരായണന് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയസ്വയം സേവക സംഘം പ്രാന്തകാര്യവാഹക് പി. ഗോപാലന് കുട്ടി മാസ്റ്റര്‍, സാമൂഹിക പ്രവര്ത്തകന് കെ.ജി. വേണുഗോപാലന്‍, അന്താരാഷ്ട്ര പുസ്തകോത്സവം ജനറല്‍ അഡ്മിനിസ്ട്രേറ്റര്‍ സുധീശന്‍ കോടത്ത്, അന്താരാഷ്ട്രപുസ്തകോത്സവം കോ-ഓര്‍ഡിനേറ്റര്‍ സി. സുരേഷ് പെരുവയല്‍ എന്നിവര്‍ പ്രസംഗിച്ചു.
86- ഓളം പുസ്തക സ്റ്റാളുകള്‍ ഈമാസം 16 വരെ നടക്കുന്ന മേളയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വിദ്യാഭ്യാസരംഗത്തെയും മറ്റു വൈജ്ഞാനിക മേഖലയിലേയും മികവുറ്റ പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പുസ്തകോത്സവ വേദിയില്‍ വിവിധവിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചകളും സെമിനാറുകളും കലാവിരുന്നും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: