തളിപ്പറമ്പ്: പഠിപ്പു മുടക്കിയുള്ള സമരം ഇനി മുതല്‍ മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ വേണ്ടെന്ന് ധാരണ. വിദ്യാലയത്തിലെ അധ്യയനം സുഗമമാക്കുന്നതിനായി പി.ടി.എ ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പോലീസ് അധികാരികള്‍ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ഈ അടുത്ത കാലത്ത് മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ പഠിപ്പ് മടുക്കിയുള്ള സമരങ്ങല്‍ അരങ്ങ് തകര്‍ക്കുകയാ യിരുന്നു. ഇത് വിദ്യാലയത്തിന്റെ പേരിന് കളങ്കം സൃഷ്ടിച്ചു. ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള സീതീസാഹിബ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ പഠനത്തെ ഒരു സമരവും ബാധിച്ചിരുന്നില്ല. വിദ്യാര്‍ത്ഥി സംഘടന കള്‍ ആഹ്വാനം ചെയ്യുന്ന സമരനാളില്‍ സ്ക്കൂള് കവാടത്തില്‍ കുറച്ചു സമയം പ്രതിഷേധിക്കാന്‍ കുട്ടികള്‍ക്ക് അവസം നല്‍കാനും യോഗത്തില്‍ ധാരണയാ യിട്ടുണ്ട്. സമരത്തില്‍ ബാഹ്യശക്തി കളുടെ ഇടപെടല്‍ ഇല്ലാതാക്കാനും യോഗം തീരുമാനിച്ചു.
പി.ടി.എ പ്രസിഡന്റ് സി.രമേശന് അധ്യക്ഷത വഹിച്ചു. പി.കുഞ്ഞിരാമന് മാസ്റ്റര്‍ (ബി.ജെ.പി) കെ.വി.വിനോദ് (ആര്.എസ്.എസ്), പുല്ലായിക്കൊടി ചന്ദ്രന് (സി.പി.എം) പി.വി.അമേഷ് (കെ.എസ്.യു) സന്ദീപ് (എസ്.എഫ്.ഐ) എന്നിവരും നഗരസഭ കൗണ്‍സിലര്‍ സി.ഉമ്മര്‍, പോലീസ് ഓഫീസര്‍ പ്രേമ രാജന്, സ്ക്കൂള് മാനേജന്‍ സി.ശിവ ശങ്കരപ്പിള്ള, പ്രസ്ഫോറം സെക്രട്ടറി ഐ.ദിവാകരന്, പ്രിന്‍സിപ്പാള്‍ ടി.പി.മായാമണി, പി.ടി.എ വൈസ് പ്രസിഡന്റ് ഇ.ടി.രാജീവന്, സ്റ്റാഫ് സെക്രട്ടറി ടി.കെ.രാമകൃഷ്ണന്, എം.ജെ.മാത്യു, കെ.ജി.ശശീന്ദ്രന് നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്ക്കൂള് പ്രധാനാദ്ധ്യാപിക പി.എന്‍. കമലാക്ഷി സ്വാഗതവും ടി.കെ.സുബ്രഹ്മണ്യന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: