തലശ്ശേരി: മകന്റെ വിവാഹ സല്ക്കാത്തിന്റെ ചിലവ് കാശ് മലബാര്‍ കാന്‍സര്‍ സെന്ററിന് നല്കി റിട്ട.അധ്യാപികയായ അമ്മ മാതൃകയായി. പാലക്കാട് കല്മണ്ഡപത്തിലെ മല്ലിക ടീച്ചറാണ് നന്മയുടെ വഴികാട്ടിയായത്. എഞ്ചിനിയറായ മകന് ജിനിയും തൃശ്ശൂരിലെ ആന്റോയുടെ മകള്‍ അനിഷയും വിവാഹിതരായത് ഇക്കഴിഞ്ഞ ഒന്നിനാണ്. വിവാഹത്തെ തുടര്‍ന്ന് വീട്ടില്‍ നടത്തേണ്ട സല്‍ക്കാരത്തിന്റെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മിച്ചം കിട്ടിയ ഒരുലക്ഷം രൂപ എം.ബി.രാജേഷ് എംപിയെ ഏല്‍പ്പിക്കുകയായിരുന്നു. മല്ലിക ടീച്ചര്‍ കണ്ണൂര്‍ സ്വദേശിനിയാണ്. തലശ്ശേരിയിലെ മലബാര്‍ കാന്സര്സന്ററിലെ മജ്ജമാറ്റിവെക്കല്‍ ചികിത്സാ ധനസഹായ പദ്ധതിയായ അക്ഷയയിലേക്കാണ് തുക നല്‍കിയത്. കണ്ണൂരിലും വടകരയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ടീച്ചര്‍ വര്‍ഷങ്ങളായി പാലക്കാടാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: