വള്ളിക്കുന്ന്: പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഇടത് അദ്ധ്യാപകസംഘട അലങ്കോലമാക്കി. എന്‍ടിയുവിന് ഭക്ഷണകമ്മറ്റിയുടെ ചുമതല നല്‍കിയത് ചോദ്യം ചെയ്താണ് കെഎസ്ടിഎക്കാര്‍ യോഗം ബഹളത്തില്‍ മുക്കിയത്. അനാവശ്യമായ ബഹളം യോഗത്തിന് തടസ്സമായപ്പോള്‍ അദ്ധ്യക്ഷന്‍ യോഗം പിരിച്ചുവിടുകയായിരുന്നു. പരപ്പനങ്ങാടി എഇഒ ഓഫീസില്‍ നടന്ന യൂണിയന് ഭാരവാഹികളുടെ യോഗത്തിലെടുത്ത തീരുമാനമാണ് എന്‍ടിയുവിന് ഭക്ഷണകമ്മറ്റി എന്നുള്ളത്. അതേ യോഗത്തില്‍ കെഎസ്ടിഎക്ക് ലൈറ്റ് ആന്‍ഡ് സൗണ്ടിന്റെ ചുമതലയും ലഭിച്ചിരുന്നു. ഈ തീരുമാനം എല്ലാ യൂണിയനുകളും അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഔദ്യോഗികമായി സ്വാഗതസംഘ രൂപീകരണയോഗം വിളിച്ചു കൂട്ടിയത്. വള്ളിക്കുന്ന് ചന്തന് ബ്രദേഴ്സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന യോഗത്തില്‍ അനാവശ്യമായി കെഎസ്ടിഎ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കുകയായിരുന്നു. മറ്റ് അദ്ധ്യാപക സംഘടനകള്‍ അംഗീകരിച്ചിട്ടും കെഎസ്ടിഎ മാത്രം പ്രശ്നം ഉണ്ടാക്കിയത് എന്തിനാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് പോലും മനസ്സിലാകുന്നില്ല. കാരണം പറയാതെ ബഹളം ഉണ്ടാക്കിയ അദ്ധ്യാപകരോട് പലതവണ എന്താണ് കാരണമെന്ന് ചോദിച്ചോള്‍ ഭക്ഷണകമ്മറ്റി എന്‍ടിയുവിന് നല്കാന് പറ്റില്ലെന്ന് മാത്രമാണ് പറഞ്ഞത്. അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കാന്‍ പോലും അവര്‍ തയ്യാറായില്ല. കലോത്സവങ്ങള്‍ പോലുള്ള കാര്യങ്ങള്‍ക്ക് അദ്ധ്യാപകരുടെ സഹകരണം ആവശ്യമാണ്. പിടിഎ പ്രസിഡന്റ് ടി.വി.രാജന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എഇഒ ബാലഗോപാലന്, പ്രിന്‍സിപ്പാള്‍ സി.കൃഷ്ണാനന്ദന്, മാനേജര്‍ എ.പി.ബാലന്, നിസാര്‍ കുന്നുമ്മല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: