പേട്ട: ശ്രീവരാഹത്തെ വരാഹമൂര്‍ത്തി ക്ഷേത്രക്കുളത്തില്‍ അനധികൃത മീന്‍പിടിത്തം. രാത്രിയിലാണ് കുളത്തില്‍ നിന്ന് വ്യാപകമായി മീന്‍ പിടിച്ച് കടത്തിക്കൊണ്ടുപോകുന്നത്. ഡിവൈഎഫ്ഐക്കാരായ ക്ഷേത്രഉപദേശക സമിതിയംഗങ്ങളാണ് മീന്‍ പിടിക്കുന്നതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. മ്യൂസിയത്ത് മുതല, കൊക്ക് തുടങ്ങിയവയ്ക്ക് മത്സ്യം നല്‍കുന്നതിനുള്ള കരാര്‍ എടുത്തിരിക്കുന്നയാള്ക്കാണ് ഇവര്‍ മത്സ്യം കടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രക്കുളം വൃത്തിയാക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന മത്സ്യങ്ങളെ ശ്രീവരാഹം കുളത്തിലേക്കാണ് മാറ്റിയത്. മത്സ്യങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡിവൈഎഫ്ഐക്കാര്‍ കുളത്തിലെ മത്സ്യങ്ങളെ വിറ്റ് കാശാക്കുകയാണ് ചെയ്യുന്നത്. ശ്രീവരാഹം കുളം നവീകരണ കാലത്ത് ഇവിടെ നിന്ന് ഇതേസംഘം മണല്‍ കടത്തിയിരുന്നതായും പറയപ്പെടുന്നു. ബൈപ്പാസിനടത്തുള്ള ആനപ്പാതി ശിവക്ഷേത്രത്തിന് സമീപം മണല്‍ ശേഖരിച്ച ശേഷം ഫഌറ്റ് നിര്‍മാണമടക്കമുള്ള ആവശ്യക്കാര്‍ക്ക് മണല്‍ കൈമാറി ലക്ഷങ്ങള്‍ സമ്പാദിക്കുകയായിരുന്നു. സിപിഎം പ്രാദേശികനേതാവും മണല്‍ കടത്തില്‍ പങ്കാളിയായിരുന്നെന്ന് ആക്ഷേപമുണ്ട്. ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ശ്രീവരാഹം ക്ഷേത്രക്കുളവുമായി ബന്ധപ്പെട്ട് നടക്കുമ്പോഴും രാഷ്ട്രീയതലത്തില്‍ ഇവര്‍ക്ക് പൂര്‍ണ സംരക്ഷണം ലഭിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഭരണകര്‍ത്താക്കളെ അറിയിച്ചെങ്കിലും അവ മുഖവിലയ്ക്കെടുക്കാന്‍ പോലും ഭരണാധികാരികള്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: