തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പുനരധിവാസവും സംരക്ഷണവും തൊഴില്‍മേഖലയിലെ പങ്കാളിത്തവും എല്ലാ ജനവിഭാഗങ്ങളെയും ഒന്നായിക്കണ്ടുകൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് അഖിലേന്ത്യാ നാടാര്‍ അസോസിയേഷന് ആവശ്യപ്പെട്ടു. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രതേ്യക ധനസഹായപാക്കേജിലെ അപാകതകള്‍ നീക്കുക, യഥാര്ഥപദ്ധതി പ്രദേശമായ മുല്ലൂരിലെ ഭൂരിപക്ഷംവരുന്ന നാടാര്‍ സമുദായത്തിലെയും മറ്റ് പിന്നാക്ക ഹിന്ദുസമുദായത്തിലെയും ജനങ്ങള്‍ക്ക് തുല്യനീതി ഉറപ്പാക്കുക, മത്സ്യതൊഴിലാളി വനിതാ സ്വയംസഹായസംഘങ്ങളായി ഇപ്പോള്‍ അംഗീകരിച്ച് ലിസ്റ്റാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള വ്യാജസംഘങ്ങളെ പദ്ധതി ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യുക, ചിപ്പി, കക്കവാരല്‍, ലോബ്സ്റ്റര്‍ തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് പറയുന്ന ധനസഹായ പാക്കേജിലെ അവ്യക്തതനീക്കുക, കൃഷിചെയ്തുകൊണ്ടിരിക്കുന്നതും വികസനസാധ്യതയുള്ള ഭൂമിക്ക് ന്യായവില പ്രഖ്യാപിക്കുക, ഭൂമിയുടെ വില നിശ്ചയിച്ചതിലെ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുക, തദ്ദേശവാസികളായ ഹോട്ടല്‍, ചെറുകിട കച്ചവടകേന്ദ്രത്തിലെ തൊഴിലാളികള്‍ക്ക് പുനരധിവാസും പദ്ധതിപ്രദേശത്ത് തൊഴിലും ഉറപ്പുനല്‍കുക, ഹിന്ദുആരാധനകേന്ദ്രങ്ങളായ ക്ഷേത്രങ്ങള്‍ പുനരുദ്ധാരിക്കുന്നതിനും ആരാധന നടത്തുന്നതിനും പ്രതേ്യക പാക്കേജ് അനുവദിക്കുക, പ്രദേശത്തെ ആറാട്ടുകടവും ബലിതര്പ്പണകേന്ദ്രവും സംരക്ഷിക്കുക തുടങ്ങി എഎന്‍എ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതിന് പദ്ധതി കവാടമായ മുല്ലൂര്‍ കലുങ്ക് നടയില്‍ കൂടിയ കണ്വെന്ഷന് തീരുമാനിച്ചു.
അഖിലേന്ത്യാനാടാര് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ. വാസുദേവന്നാടാര് ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ആര്. രാജു, സി. പുഷ്കരന്, എ. ലാസര്‍, നെല്ലിക്കുന്ന് ശ്രീകുമാര്‍, നെല്ലിമൂട് ശ്രീകുമാര്‍, എസ്.എസ്. അജിത്കുമാര്‍, അഡ്വ. ശിവപ്രസാദ് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: