പാറശാല: പാറശാല എസ്ഐ ബിജുകുമാറിനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച കുപ്രസിദ്ധ ഗുണ്ട ചെങ്കല്‍ കൊച്ചോട്ടുകോണം രാജ് ഭവനില്‍ സീജില്‍ രാജ് (31) പിടിയിലായി. കഴിഞ്ഞദിവസം രാത്രി 7 മണിയോടെ വഌത്തങ്കരയില് മദ്യപിച്ച് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തതിനെതുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു. എസ്ഐ ബിജുകുമാര്‍ സ്ഥലത്തെത്തി പ്രതിയെ പിടികൂടി വൈദ്യപരിശോധനയ്ക്ക് പാറശാല താലൂക്കാശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്രതീക്ഷമായി വാതിലിനരികില്‍ വച്ചിരുന്ന കരിങ്കല്‍ എടുത്ത് എസ്ഐയുടെ കഴുത്തിലും കണ്ണിലും പ്രതി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എസ്ഐയ്ക്ക് ബോധക്ഷയം സംഭവിച്ചു. തുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ പ്രതിയെ പിടിക്കുകയായിരുന്നു. നിരവധി അടിപിടി കേസുകളില്‍ പ്രതിയായ കാട്ടുമാക്കാന് എന്ന സിജിന്രാജ് മാസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: