ആലപ്പുഴ: തീരദേശഗ്രാമം കൈകോര്‍ത്തപ്പോള്‍ സുരാജിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തി. വൃക്കരോഗം ബാധിച്ച് ചികിത്സയ്ക്ക് വകയില്ലാതെ കഴിയുകയായിരുന്ന പുന്നപ്രതെക്ക് പഞ്ചാത്തിലെ 14-ാം വാര്‍ഡില്‍ പുതവല്വീട്ടില് സൂരാജിനുവേണ്ടിയാണ് ഒരുഗ്രാമം കൈകോര്‍ത്തത്. വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഏഴുലക്ഷത്തിനുമേല് രൂപ വേണമായിരുന്നു നിര്‍ധനരായ സുരാജിന്റെ കുടുംബത്തിന് ഇത്രയും തുക തരപ്പെടുത്താന്‍ കഴിയുമായിരുന്നില്ല ഈ അവസരത്തിലാണ് സ്നേഹപൂര്‍വ്വം ജീവകാരുണ്യ സൗഹൃദ സമിതിയുടെ നേതൃത്വത്തില്‍ സന്നദ്ധസംഘടനകളും ജനപ്രതിനിധികളും ചേര്‍ന്ന് 13, 14, 15 വാര്‍ഡുകളില്‍ സുരാജിനുവേണ്ടി ധനസമാഹരണത്തിനിറങ്ങിയത്. അഞ്ചുമണിക്കുറുകൊണ്ട് ആറുലക്ഷത്തി പതിമൂവായിരം രൂപയാണ് സമാഹരിച്ച് സുരാജിന് നല്‍കിയത്. ധനസമാഹരണ പ്രവര്‍ത്തനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ആന്റണി, വാര്‍ഡ് മെമ്പര്‍മാരായ പി.കൃഷ്ണപ്രിയ, എ.നസീര്‍, റാണിഹരിദാസ് പരിപാടിയുടെ കണ്‍വീനര്‍ എസ്.നഹാസ്, സൗഹൃദസമിതിയുടെ പ്രസിഡന്റ് ഹസന്.എം. പൈങ്ങാമഠം, പി.ജി.സൈറസ്, എ.ആര്.സഹറുല്ലാഹ്, പ്രദീപ് കൂട്ടാല, ദേവന്.പി.വണ്ടാനം, ആര്.ശെല്വരാജന്, ബി.ഹര്ഷന്, സി.ടോമിച്ചന്, എ.അശോകന്, നൗഷാദ്സുല്ത്താന, ഒ.ജെ.ഷാജി, പി.എസ്.സനല്‍, ഡി.പി.സനല്‍കുമാര്‍, എം.സോളമന്, കെ.ചന്ദ്രബാബു, ആര്.ത്യാഗരാജന്, പി.യമുന, എ.കെ.വിശ്വനാഥന്, എ.ആര്.ജലീല്‍,യു.മുഹമ്മദ്കബീര്‍, ഡി.കെ.ഷരീഫ്, ഷാജി ഗ്രാമദീപം തുടങ്ങിയവര്‍ നേതൃത്വം നല്കി.
















