പന്തളം :ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പന്തളത്ത് തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരില്‍ നല്ലൊരു ശതമാനം ഭക്തരും പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തുന്നവരാണ്. മുന്‍ വര്‍ഷങ്ങളില്‍ അവലോകനയോഗങ്ങളില്‍ തീരുമാനിച്ച പല കാര്യങ്ങളും പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല എന്നിരിക്കെ ആണ് ഈ വര്‍ഷത്തെ തീര്‍ഥാടനം ആരംഭിക്കാന്‍ പോകുന്നത്. ദേവസ്വം ബോര്‍ഡിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് ക്ഷേത്രത്തിനു സമീപം ഉണ്ടെങ്കിലും കുറച്ചു വാഹനങ്ങള്‍ക്ക് മാത്രമേ അതില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കു. വാഹനങ്ങള്‍ ഇടാന്‍ വേണ്ടത്ര സൗകര്യം ഇല്ലാത്തതിനാല്‍ എം സി റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ വിളിച്ചു വരുത്തും. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ കണ്ടെത്തി എങ്കിലും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് ആവശ്യംഉയരുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ വേണ്ട ദിശാബോര്‍ഡുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല.പന്തളം കുളനട പഞ്ചായത്തുകളുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന വലിയപാലത്തിലും തൂക്ക് പാലത്തിലും വേണ്ടത്ര വൈദ്യുതി എത്തിക്കാന്‍ ഉള്ള നടപടികള്‍ ഇതുവരെ ആയിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ക്ഷേത്രത്തിനു സമീപം ഉള്ള ലാട്രിന്‍, ഷെല്‍ട്ടര്‍ എന്നിവ സൗജന്യമാക്കി എങ്കിലും യഥാസമയം വൃത്തിയാക്കാത്തതിനാല്‍ ഭക്തര്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല.ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന പന്തളത്ത് വിരിവെക്കാനും ലാട്രിന്‍ സൗകര്യവും ഒരുക്കണം എന്ന് ഭക്തരുടെ വളരെ നാളത്തെ ആവശ്യം അധികാരികള്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.
ഈ വര്‍ഷം എങ്കിലും ഇതിനൊരു മാറ്റം ഉണ്ടാകണം.തീര്‍ഥാടന കാലത്ത് ക്ഷേത്രത്തിനു സമീപം ഉള്ള പ്രദേശങ്ങളില്‍ പവര്‍കട്ട് ഉണ്ടാകാതിരിക്കാനും യാചക നിരോധനം ഏര്‍പ്പെടുത്താനും ഉള്ള മുന്‍ വര്‍ഷങ്ങളിലെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായും പാലിക്കപെടാന്‍ കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിനു സമീപം തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംവിധാനം ഉണ്ടാകേണ്ടത് അനിവാര്യം ആണ്.
ക്ഷേത്ര കുളിക്കടവില്‍ സുരക്ഷാ സംവിധാനം ഒരുക്കുകയും തകര്‍ന്ന് കിടക്കുന്ന കടവ് പുനര്‍ നിര്‍മ്മിക്കാനും വേണ്ട നടപടികള്‍ ആയിട്ടില്ല.
ക്ഷേത്രത്തില്‍ എത്തുന്ന അയ്യപ്പ ഭക്തരില്‍ നിന്ന് ഹോട്ടലുകളിലെ ഭക്ഷണത്തിനു വ്യത്യസ്ഥ വിലകള്‍ ആണ് വാങ്ങുന്നത്.ഇതിനു ഒരു അറുതി വരുത്തുവാന്‍ മുന്‍ വര്‍ഷങ്ങളില്‍ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയം ആണ്.
തീര്‍ഥാടനത്തിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കേണ്ട പന്തളം പഞ്ചായത്ത് ഭരണം ഇപ്പോള്‍ പ്രതിസന്ധിയില്‍ ആണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തന പദ്ധതികളിലും പന്തളത്തെ ഉള്‍പ്പെടുത്തിയാല്‍ ഇതിനൊക്കെ കുറെ എങ്കിലും വ്യത്യാസം വരും. പന്തളത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഉള്ള കുറുന്തോട്ടയം പാലത്തിന്റെ പണികള്‍ ആരംഭിക്കും എന്ന് എം എല്‍ എ യുടെ വാക്കുകളും പാഴ്വാക്കായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: