ചേര്‍ത്തല: ഗവ.താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച സൗരോര്‍ജ പവര്‍പഌന്റിന് കേന്ദ്രസര്‍ക്കാര്‍ 15 ലക്ഷം രൂപ സബ്‌സിഡി നല്‍കി. പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സോളാര്‍ പഌന്റിന് ചെലവായ 63 ലക്ഷം രൂപയില്‍ കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിട്ടുണ്ടെന്നും, വൈദ്യുതികമ്മി നികത്തുവാന്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പി. തിലോത്തമന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. അനെര്‍ട്ട് ഡയറക്ടര്‍ ടി. മിത്ര മുഖ്യപ്രഭാഷണം നടത്തി. നഗരസഭാദ്ധ്യക്ഷ ജയലക്ഷ്മി അനില്‍കുമാര്‍, എം. ഉണ്ണിക്കൃഷ്ണന്‍, പി. വല്‍സരാജ്, കെ.ജെ. സണ്ണി, അജിത് ഗോപി, അനിയമ്മ വിജയന്‍, സല്‍മ സുനില്‍, ഡോ. വസന്തദാസ്, സി.വി. തോമസ്, എന്‍.എസ്. ശിവപ്രസാദ്, ടി.എസ്. അജയകുമാര്‍, ഡോ.സി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















