കോട്ടുകാല്‍: ആസന്നമായ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാപാര്‍ട്ടി നേതൃത്വം നല്കുന്ന സഖ്യം ചരിത്ര നേട്ടം കൈവരിക്കാന്‍ പോകുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ പറഞ്ഞു.
അഴിമതിക്കും വര്‍ഗ്ഗീയതയ്ക്കും എതിരെ ബിജെപി കോട്ടുകാല്‍ പഞ്ചായത്ത് കമ്മററി പ്രസിഡന്റ് എസ്.എസ്.വിനുകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു-വലതു മുന്നണികളുടെ അഴിമതിയും പ്രീണന രാഷ്ട്രീയവും കേരളത്തിലെ ജനങ്ങളെ ബിജെപിക്ക് അനുകൂലമായി വിധിയെഴുതുന്നതിന് കാരണമായിട്ടുണ്ട്. ലോകാരാധ്യനായ ശ്രീനാരായണഗുരുവിനെപ്പോലും അപമാനിക്കാനും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ അവഹേളിക്കാനും ഇടതു മുന്നണിയുടെ ഭാഗത്തുനിന്നുണ്ടായ നീക്കത്തിന് ഒരു കാരണവശാലും ശ്രീനാരായണീയ സമൂഹം മാപ്പ് നല്‍കില്ല. ഈ അപമാനത്തിനും അവഹേളനത്തിനും വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതികരിക്കാന്‍ ശ്രീനാരായണീയ സമൂഹം തയ്യാറായിക്കഴിഞ്ഞു.കേരളത്തിലെ പ്രബലമായ സമുദായ സംഘടനകളെല്ലാം ബിജെപിയോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പയറ്റുവിള ജംഗ്ഷനില്‍ നടന്ന പൊതുയോഗത്തില്‍ പുത്തളം സുരേഷ് അദ്ധ്യക്ഷ വഹിച്ചു. ബിജെപി ദക്ഷിണ മേഖലാ ഉപാദ്ധ്യക്ഷന്‍ വെങ്ങാനൂര്‍ സതീഷ്, യുവമോര്‍ച്ച സംസ്ഥാന കമ്മററി അംഗം ആര്.എസ്. സമ്പത്ത്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.എസ്.ഗോപകുമാര്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ.രാജ്മോഹന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജെ.ആര്. അരുണ്‍, ജില്ലാ സെക്രട്ടറി പൂങ്കുളം സതീഷ്, ആര്.കെ.അജിത്ത്, കെ.ജി.ഗോപകുമാര്‍, പി.ആര്.അരുണ്‍, ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: