തിരുവനന്തപുരം:സിനിമാ- സീരിയല്‍ സാങ്കേതിക പ്രവര്‍ത്തകരുടെ വേതനവും സമയവും ഏകീകരിക്കണമെന്ന് ഭചസ് (ഭാരതീയചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക സംഘം) ഭാരവാഹികള്‍ അധികൃതരോട് ആവശ്യപ്പെട്ടു. പ്രശസ്തരും കഴിവുള്ളവരുമായ സാങ്കേതിക പ്രവര്‍ത്തകരെ പൂര്‍ണ്ണമായും അവഹേളിക്കുന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് ഭാരതീയ ചലച്ചിത്ര സാങ്കേതിക മസ്ദൂര്‍ സംഘം (ബിഎംഎസ്) സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ പ്രസിഡന്റ് സി. ജ്യോതിഷ്കുമാര്‍ പറഞ്ഞു. പ്രചാരണ വിഭാഗം സെക്രട്ടറിയായി സുനില്‍ പുഞ്ചക്കരിയെയും അഞ്ചംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: