തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ 21,22,23 തീയ്യിതികളിലായി നവരാത്രി ആഘോഷം, പൂജവയ്പ്പ്, കുടുംബസംഗമം, സരസ്വതിദക്ഷിണ എന്നിവ നടക്കും. 21ന് നടക്കുന്ന കുടുംബസംഗമം ലോര്‍ഡ്സ് ആശുപത്രി എംഡി ഡോ.കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ കെ.പി.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന് മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര നടി മേനകാ സൂരേഷ് മുഖ്യാതിഥിയായിരിക്കും.
പി. പരമേശ്വരന്, പ്രൊഫ. വാസുദേവന്‍പോറ്റി, കവയത്രി സുഗതകുമാരി, പ്രഫ:സി.ജി. രാജഗോപാല്‍, ഡോ.കെ.യു.ദേവദാസ്, ഡോ.കെ.എന്‍. മധൂസൂദനന്‍പിള്ള തുടങ്ങിയവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരംകുറിക്കും. വിദ്യാരംഭം രജിസ്ട്രേഷന് 0471-2461567,9895672888,9447725255 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: