ബാലരാമപുരം: പട്ടപ്പകള് വീട്ടമ്മയുടെ മുഖത്ത് പൊടി വിതറി വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറര പവന്റെ സ്വര്‍ണാഭരണം മോഷ്ടിച്ചു.ബാലരാപുരം ആര്.സി.സ്ട്രീറ്റില്‍ വികാസ് നഗറില്‍ ചിത്ര(40)യുടെ വീട്ടില്‍ നിന്നും മോഷണം നടത്തിയത്. ഞായറാഴ്ച രാവിലെ 6.30-ന് വീടിന്റെ പിന്‍വാതില്‍ തുറന്ന് വീട്ടമ്മ ബാത്ത്റൂമില്‍ പോയി തിരികെ വരുമ്പോള്‍ സാരി ഉടുത്തെത്തിയ ആള് മുഖത്ത് പൊടി വിതറി അലമാരയിലിരുന്ന കമ്മലും,വളയും,വീട്ടിലെ കട്ടിലിനരികില്‍ വച്ചിരുന്ന മാലയും മോഷ്ടിച്ച് കടന്നത്.മോഷടാവിനെ കണ്ട് നിലവിളിച്ചെങ്കിലും സമീപത്തുള്ളവര്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോയിരുന്നതിനാല്‍ മോഷ്ടാവിനെ കണാന്‍ കഴിയാതെ പോയത്.ഫിംഗര്‍ പ്രിന്റ്വിദഗ്ധരെത്തി പരിശോധന നടത്തി. ബാലരാമപുരം എസ്ഐടി വിജയകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: