തിരുവല്ല: ഹര്‍ത്താലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയുളള നിയമം നിലവില്‍ വരുന്നതിനെ മര്‍ച്ചന്റ്സ് അസോസിയേഷന് സ്വാഗതം ചെയ്തു. വ്യാവസായിക-വാണിജ്യ മേഖലകളില്‍ കനത്ത നഷ്ടം സൃഷ്ടിക്കുമെന്നല്ലാതെ മറ്റ് യാതൊരു ഫലവും ഉണ്ടാകില്ലെന്ന് സമീപ കാല ഹര്‍ത്താലുകള്‍ തെളിയിച്ചതാണ്. പണിയെടുക്കുവാനുളള സ്വാതന്ത്യവും സഞ്ചാര സ്വാതന്ത്യവും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.സലിം അധ്യക്ഷത വഹിച്ചു. എം.കെ വര്‍ക്കി, മാത്യൂസ് കെ ജേക്കബ്, സജി എം മാത്യു, ലാല്‍ജി വര്‍ഗീസ്, ജിബു പുതുക്കേരില്‍, റ്റോജി സെബാസ്റ്റിയന്, രഞ്ജിത്ത് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: