ആലപ്പുഴ: തുറമുഖത്ത് നിര്‍മിക്കുന്ന ഡ്രൈഡോക്കിനായുള്ള കരാര്‍ ഒപ്പിട്ടതായി മന്ത്രി കെ. ബാബു അറിയിച്ചു. തുറമുഖ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ടി.എസ്. ജയശ്രീയും ആലപ്പുഴ റോസി ഹൗസ് ബോട്ട്‌സിനു വേണ്ടി ജോസഫ് ജോണുമാണ് കരാറില്‍ ഒപ്പിട്ടത്.മന്ത്രി കെ. ബാബു സിഹിതനായിരുന്നു.
9.42 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് പി.പിപി മാതൃകയില്‍ 50:50 അനുപാതത്തില്‍ നിര്‍മിക്കുന്ന ഡ്രൈഡോക്ക് സംവിധാനത്തിന് ആവശ്യമായ ഒരേക്കര്‍ സ്ഥലം പിപിപി പാര്‍ട്ണറിന്റേതായിരിക്കും. നിര്‍മാണ കാലയളവായ രണ്ടു വര്‍ഷം ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തേയ്‌ക്ക് മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേരള ഇന്‍ലാന്‍ഡ് വെസ്സല്‍ റൂള്‍സ് നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് പദ്ധതി. നിര്‍ദ്ദിഷ്ട കരാര്‍ പ്രകാരം റവന്യു ഷെയറിംഗ് 2021-ല്‍ ആരംഭിക്കും.
















