ആലപ്പുഴ: ജില്ലയില്‍ സംവരണവാര്‍ഡുകളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 44 തദ്ദേശ സ്ഥാപനങ്ങളില്‍ വനിതകള്‍ പ്രസിഡന്റാകും. 36 ഗ്രാമപ്പഞ്ചായത്തിലും രണ്ടു നഗരസഭകളിലും ആറ് ബ്‌ളോക്ക് പഞ്ചായത്തുകളിലുമാണിത്. പുതുതായി രൂപവത്കരിച്ച ഹരിപ്പാട് നഗരസഭയിലും മാവേലിക്കര നഗരസഭയിലും വനിതകളാകും ഭരണം നയിക്കുക.ജില്ലയിലെ 72 ഗ്രാപ്പഞ്ചായത്തുകളില്‍ 32 പഞ്ചായത്തുകള്‍ വനിതാ പൊതുവായി സംവരണം ചെയ്തിട്ടുള്ളതാണ്. നാലെണ്ണത്തില്‍ പട്ടിക ജാതി വനിതകള്‍ക്കാണ് സാരഥ്യം.
പട്ടികജാതി സ്ത്രീകള്‍ പ്രസിഡന്റാകുന്ന പഞ്ചായത്തുകള്‍-ചുനക്കര, കൃഷ്ണപുരം, തൈക്കാട്ടുശ്ശേരി, ചേപ്പാട്
വനിതകള്‍ പ്രസിഡന്റുമാരാകുന്ന മറ്റു പഞ്ചായത്തുകള്‍-മാരാരിക്കുളം തെക്ക്, അരൂര്‍, ചേര്‍ത്തല തെക്ക്, തഴക്കര, മാവേലിക്കര തെക്കേക്കര, പാലമേല്‍, ആര്യാട്, അമ്പലപ്പുഴ വടക്ക്, പുറക്കാട്, ആറാട്ടുപുഴ, മുളക്കുഴ, പുന്നപ്രവടക്ക്, പുന്നപ്ര തെക്ക്, മാവേലിക്കര താമരക്കുളം, തൃക്കുന്നപ്പുഴ, കോടംതുരുത്ത്, ചുനക്കര, കരുവാറ്റ, ദേവികുളങ്ങര, എഴുപുന്ന, എടത്വ, തകഴി, കൈനകരി, അരൂക്കുറ്റി, പുലിയൂര്‍, കടക്കരപ്പള്ളി, തിരുവന്‍വണ്ടൂര്‍, ആല, കാവാലം, രാമങ്കരി, നീലംപേരൂര്‍, ചെറുതന.
വനിതകള്‍ പ്രസിഡന്റുമാരാകുന്ന ബ്‌ളോക്ക് പഞ്ചായത്തുകള്‍- ഭരണിക്കാവ്, ആര്യാട്, കഞ്ഞിക്കുഴി, ചെങ്ങന്നൂര്‍, തൈക്കാട്ടുശ്ശേരി, വെളിയനാട്.
















