തിരുവനന്തപുരം: ആരോഗ്യഭാരതിയുടെയും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി നടത്തിവരുന്ന യോഗ പരിശീലനത്തിന്റെ മൂന്നാമതു ബാച്ചിന്റെ ഉദ്ഘാടനം മുന്‍ മെഡിക്കല്‍ കോളേജ് പ്രൊഫ. ഡോക്ടര്‍ അംബികാത്മജന്‍ നിര്‍വ്വഹിച്ചു. ആരോഗ്യഭാരതി കേരളഘടകം സെക്രട്ടറി ഡോ. ഡി.രഘു അദ്ധ്യക്ഷത വഹിച്ചു. ആധുനിക ജീവിതശൈലിയില്‍ യോഗയുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് ഡോക്ടര്‍ അംബികാത്മജന്‍ വിശദീകരിച്ചു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. ചന്ദ്രചൂഡന്, എസ്.സുദര്ശനന് തുടങ്ങിയവര്‍ സംസാരിച്ചു. 21 ദിവസം ദൈര്‍ഘ്യമുള്ള യോഗപരിശീലനത്തിന് യോഗിനിമാരായ രാധിക, ചിത്ര, യോഗാചാര്യന് രവീന്ദ്രനാഥന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ആരോഗ്യഭാരതിയുടെ നേതൃത്വത്തില്‍ അഖിലഭാരതീയ അടിസ്ഥാനത്തില്‍ പ്രമേഹമുക്തഭാരതം എന്ന ആശയം ലക്ഷ്യം വച്ചുകൊണ്ട് നടക്കുന്ന യോഗസപ്താഹം സംസ്ഥാനത്തുടനീളം ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: