പാനൂര്‍: തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം ചൂതാട്ടത്തിനിടെ പോലീസ് പിടിയിലായത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യാ സഹോദരി. തലശേരി ധര്‍മ്മടത്തെ വീട്ടില്‍ നിന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരിയും സിപിഎം പ്രവര്‍ത്തകയുമായ എസ്ആര്‍.അരുണ(46)യെ ചൂതാട്ടം നടത്തിയെന്നാരോപിച്ച് ധര്‍മ്മടം എസ്ഐ.സി.ഷാജുവും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. ഇവരെ കൂടാതെ പാനൂര്‍, കൂത്തുപറമ്പ് ഭാഗങ്ങളിലെ എ.വി.ബാബു, കെ.ഷിനോജന്‍, കെ.വിനോദ്കുമാര്‍, എ.മനോഹരന്, എ.സഹീര്‍, എസ്.സനിലേഷ്, പി.ജനാര്ദ്ദനന്, എംകെ.കാസിം, എംപി.സുരേന്ദ്രന്, എം.അഹമ്മദ്, ഒ.കെ.ഹാഷിം എന്നിവരും അറസ്റ്റിലായി. 2,19,800രൂപ ഇവരില്‍ നിന്നും പിടിച്ചെടുത്തു.
നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് അരുണയും സംഘവും വലയിലായത്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ധം കാരണം വന്‍ സെക്സ് റാക്കറ്റിനെ പിടികൂടി അത് ചൂതാട്ടമാക്കി പോലീസ് മാറ്റുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പിടികൂടിയ ഉടന്‍ ദൃശ്യമാധ്യമങ്ങളില്‍ തലശേരിയില്‍ പെണ്‍വാണിഭസംഘം വലയിലെന്ന് വാര്‍ത്ത വന്നെങ്കിലും പൊടുന്നനെ പിന്‍വലിക്കുകയായിരുന്നു. ഇത് നാട്ടുകാരുടെ ആരോപണത്തെ ബലപ്പെടുത്തുന്നു.കോടിയേരിയുടെ അരുമ ശിഷ്യനും ഡിവൈഎഫ്ഐ നേതാവുമായ തലശേരിക്കാരന് നേരിട്ടിടപ്പെട്ടാണ് കേസ് അട്ടിമറിച്ചത്. ഉന്നത പോലീസ് ഉദ്യേഗസ്ഥര്‍ അരുണയെ രക്ഷിക്കാന്‍ ഇടപ്പെട്ടു. സ്വാമിക്കുന്നിലെ ഇവരുടെ വീട്ടില്‍ നിരവധി അപരിചിതരായ യുവതികള്‍ വന്നു പോകാറുണ്ട്. അന്ന് ഇവരെ പിടികൂടുമ്പോള്‍ വീട്ടിനുളളില്‍ യുവതികള്‍ ഉണ്ടായിരുന്നൂവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവരെ പിടികൂടി വാഹനത്തില്‍ കയറ്റുമ്പോള്‍ വീടു പൂട്ടാതെയാണ് പോലീസ് പോകുന്നതും. വേലക്കാരി വീട്ടിനുളളിലുണ്ടെന്ന വിചിത്രമായ മറുപടിയാണ് പോലീസ് നല്‍കിയത്. സ്റ്റേഷനിലെത്തി മണിക്കൂറുകള്‍ക്കുളളില്‍ അരുണ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഏറെക്കാലം വിദേശത്തായിരുന്നു ഇവര്‍ ഈയിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. സിപിഎം നേതാക്കളുടെ ശക്തമായ ഇടപ്പെടലിനെ തുടര്‍ന്നാണ് പോലീസ് കേസ് അട്ടിമറിച്ചതെന്ന് വ്യക്തമാണ്. മുന്‍ എംഎല്‍എയുടെ മകളു കൂടിയാണ് എസ്ആര്‍.അരുണ. സിപിഎമ്മിന്റെ ഉന്നതസ്ഥാനം വഹിച്ച നേതാവിന്റെ മകളെ സംരക്ഷിക്കാന്‍ പാര്‍ട്ടി രംഗത്തിറങ്ങിയതില്‍ ഒരു വിഭാഗം പാര്‍ട്ടി അണികളിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രാഷ്ട്രീയ മുതലെടുപ്പിന് ഡിവൈഎഫ്ഐ നടത്തുന്ന സമാരാഭാസവും ധര്‍മ്മടത്ത് കണ്ടില്ല. ഇതിന്റെ ധര്‍മ്മസങ്കടത്തില്‍ കൂടിയാണ് ഇപ്പോള്‍ ധര്‍മ്മടത്തുകാര്‍ ഉളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: