തിരുവല്ല: വിദ്യാര്‍ത്ഥികള്‍ അരങ്ങ് കയ്യടക്കി; കഥകളി ആസ്വാാദകര്ക്ക് നവ്യാനുഭവം. ദേവസ്വംബോര്‍ഡ് ഹയര്‍സെക്കണ്ടറി സ്കൂ ള്‍ വിദ്യാര്‍ത്ഥികള്‍ പാഠഭാഗങ്ങളെ ആസ്പദമാക്കി നടത്തിയ കഥകളിയാണ് ശ്രദ്ധേയമായത്.
നളചരിതം ഒന്നാംദിവസം വേദിയിലാടിയ കുട്ടികളാ ണ് അഭിനയമികവ് പുലര് ത്തിയത്. പഠിച്ച പാഠങ്ങളിലെ മിഴിവ് ഒട്ടുംതന്നെ ചോരാതെ നളനും ദമയന്തിയും തോഴിമാരും ഹംസവും അരങ്ങ് തകര്‍ത്താടി. ദമയന്തിയായി ആര്‍ച്ച പ്രേമും ഹംസമായി ഹരികൃഷ്ണനും വേഷമിട്ടപ്പോ ള്‍ വിഷ്ണുപ്രിയയും വൈഷ്ണവിയും തോഴിമാരായി. അഭിനയത്തിലെ ചാതുര്യം കൊണ്ടും ആവിഷ്കരണ സൗകുമാര്യത കൊണ്ടും കുട്ടികളുടെ കലാപ്രകടനം സദസ്യരെ കൈയ്യിലെടുത്തു. കലാനിലയം കരുണാകര കുറുപ്പിന്റെ ശിക്ഷണത്തിലാണ് കുട്ടികള്‍ കഥകളിപഠനം പൂര്‍ത്തിയാക്കിയത്. സ്കുള് പിടിഎയുടെ ആഭിമുഖ്യത്തിലാണ് കഥകളി അരങ്ങിലെത്തിയത്. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് നരേന്ദ്രന് ചെമ്പകവേലില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപിക ശ്രീകല, പിടിഎ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: