തിരുവല്ല: ക്ഷേത്രങ്ങള്‍ വിശ്വാസികളുടേത് മാത്രമാകണമെന്ന് ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎസ് നാരായണന് അഭിപ്രായപ്പെട്ടു. സമിതിയുടെ രജതജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാഘടകം സംഘടിപ്പിച്ച ലളിതസഹസ്രനാമ ജപയജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതിയ ബോര്‍ഡുകള്‍ മാറ്റണമെന്നാണ് സമിതിയുടെ അഭിപ്രായം. ചിങ്ങവനം അമ്പികാന്ദ ആശ്രമം മഠാധിപതി മാതാജി അംബികാനന്ദസരസ്വതി മുഖ്യ ആചാര്യയായിരുന്നു. യജ്ഞത്തില്‍ ആയിരത്തോളം ഭക്തജനങ്ങള്‍ പങ്കെടുത്തു. യോഗ, പ്രാണിക്കഹീലിംഗ്,എന്നിവയുടെ പരിശീലനവും നടന്നു. ഉച്ചക്ക് സദാഗമയ ഭജന്‍സ് നടത്തിയ നാമഘോഷാമൃതം വേദിയെ ഭക്തിസാന്ദ്രമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: