തിരുവല്ല: നവമാധ്യമങ്ങള്‍ പോലും കൂലി എഴുത്തുകാരുടെ കൂട്ടായ്മയായി മാറുമ്പോള്‍ സത്യസന്ധമായ വാര്‍ത്തകള്‍ വായനക്കാരിലെത്തിക്കാന്‍ ജന്മഭൂമിക്ക് സാധിക്കുന്നത് മാതൃകാപരമാണെന്ന് ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ അഭിപ്രായപ്പെട്ടു. തിരസ്ക്കരിക്കപ്പെടുന്ന ഭാരതീയ സംസ്കൃതിയെ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ ജന്മഭൂമി വഹിക്കുന്ന പങ്ക്പ്രശംസനീയമാണ്. ജന്മഭൂമി ദിനപത്രത്തിന്റെ പ്രചാരണ പദ്ധതുടെ ഭാഗമായി കവിയൂര്‍ പഞ്ചായത്തു തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുസമൂഹത്തിന് ഭാരതീയസംസ്കൃതിയുടെ വിശാലത മനസിലാക്കാന്‍ ജന്മഭൂമി വായന ഉപകാരപ്രദമാണ്. പഞ്ചായത്തിലെ ആദ്യവാര്‍ഷിക പ്രചാരണസഖ്യ തന്ത്രരത്നം പരമേശ്വരന് നമ്പൂതിരിക്ക് ചടങ്ങില്‍ കൈമാറി.
കേസരി വാരിക ജില്ലാ സംയോജകന്‍ സന്തോഷ് സദാശിവമഠം.ബിജെപി കവിയൂര്‍ പഞ്ചായത്ത് കമ്മിറ്റി വൈസ്പ്രസിഡന്റ് വിനോദ് തോട്ടഭാഗം,ജന്മഭൂമി മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ അശോക് അമ്പാടി എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: