ആലപ്പുഴ: ആര്‍എസ്എസ് പ്രചാര്‍ വിഭാഗ് നേതൃത്വത്തില്‍ കാലഹരണപ്പെട്ട കമ്യൂണിസവും കാലാനുവര്‍ത്തിയായ ഗുരുദേവദര്‍ശനങ്ങളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
സെമിനാര്‍ ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ. പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഭൗതികതയില്‍ ഊന്നിയ കമ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്ധ്യാത്മികതയിലൂന്നിയ ഗുരുദേവദര്‍ശനങ്ങള്‍ക്ക് എല്ലാക്കാലവും പ്രസക്തിയേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുതുള്ളിരക്തംപോലും ചിന്താതെ ഗുരുദേവന്‍ സാമൂഹിക വിപ്ലവം യാഥാര്‍ത്ഥ്യമാക്കിയപ്പോള്‍, ആയിരക്കണക്കിനാളുകളുടെ ചോരചിന്തിയും ജീവനെടുത്തുമാണ് കമ്യൂണിസം വിപ്ലവം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വിഭാഗ് കാര്യവാഹക് എല്‍. പദ്മകുമാര്‍, ജില്ലാ കാര്യവാഹക് എസ്.ജയകൃഷ്ണന്‍, ജില്ലാ പ്രചാര്‍പ്രമുഖ് കെ.ആര്‍.സുബ്രഹ്മണ്യന്‍, ബൗദ്ധിക് പ്രമുഖ് കെ.ജി.സന്തോഷ് കുമാര്‍, അഡ്വ. ടി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
















