കുട്ടനാട്: ബിജെപി കുട്ടനാട് നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണവും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മുതലാളിമാര്‍ക്ക് വേണ്ടി തൊഴിലാളികളെ മര്‍ദ്ദിക്കുന്ന പാര്‍ട്ടിയായി സിപിഎം അധപതിച്ചതായി വി. മുരളീധരന്‍ പറഞ്ഞു. മുന്നാറില്‍ നടക്കുന്നതിതാണ്. ബിജെപിയുടെ വളര്‍ച്ച മനസ്സിലാക്കിയ സിപിഎം, ബിജെപി, ആര്‍എസ്എസ് നയങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് നിയോജകമണ്ഡലത്തിലെ വിവിധ പാര്‍ട്ടികളില്‍നിന്ന് എത്തിയവരെ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. നൂറുകണക്കിനാളുകളാണ് ബിജെപിയില്‍ ചേര്‍ന്നത്. സമ്മേളനത്തിന് മുന്നോടിയായി പ്രവര്‍ത്തകര്‍ പ്രകടനവും നടന്നു. ബിജെപി കുട്ടനാട് മണ്ഡലം പ്രസിഡന്റ് എം.ആര്‍. സജീവ് അധ്യക്ഷത വഹിച്ചു. ബി.ജപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ജി.മോഹന്‍ദാസ്, ജില്ലാ സെക്രട്ടറി ടി.കെ. അരവിന്ദാക്ഷന്‍, ജില്ലാ വൈസ്പ്രസിഡന്റ് പി.കെ. വാസുദേവന്‍, സുഗന്ധി രാജ്, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം അഡ്വ.സുദീപ് വി.നായര്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഡി. പ്രസന്നകുമാര്‍, കെ. ഉല്ലാസ്, ജില്ലാക്കമ്മറ്റിയംഗം മണിക്കുട്ടന്‍ ചേലേക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
















