തിരുവനന്തപുരം: അഖിലകേരള തന്ത്രിമണ്ഡലത്തിന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനവും തിരുവനന്തപുരം ജില്ലാ മണ്ഡലത്തിന്റെ ഒന്നാമത് വാര്‍ഷിക സമ്മേളനവും നാളെ രാവിലെ തിരുവനന്തപുരം പട്ടം താണുപിള്ള മെമ്മോറിയല്‍ പ്രിയദര്‍ശിനി ഹാളില്‍ ”ഭാര്‍ഗ്ഗവം 2015” എന്ന പേരില്‍ നടക്കും.
രാവിലെ 5.30ന് തന്ത്രി പെരിയമന ശങ്കരമംഗലത്ത് മഠം വി. പുരുഷോത്തമന് പോറ്റിയുടെയും വൈദിക ആചാര്യന് കുന്നൂര്‍ശാല നീലമന എം. കൃഷ്ണപ്രസാദിന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. ആചാര്യശ്രേഷ്ഠനും ആറ്റുകാല്‍ മുന്‍ സഹമേല്‍ശാന്തിയുമായ ആറ്റുകാല്‍ ദേവീസദനം റ്റി.കെ. ദാമോദരന്‍നമ്പൂതിരി ആചാര്യ ദീപപ്രോജ്ജ്വലനം നടത്തും. 7.30ന് സംസ്ഥാന പ്രസിഡന്റ് ക്ടാക്കോട് നീലകണ്ഠന് പോറ്റി ധ്വജം ഉയര്‍ത്തും. 8 ന് തിരുവനന്തപുരം ജില്ലാ മണ്ഡലത്തിന്റെ ഒന്നാമത് വാര്‍ഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് ചിറയിന്‍കീഴ് വാഴയില്‍മഠം എസ്.വിഷ്ണുനമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കും.
സംസ്ഥാന പ്രസിഡന്റ് എസ്. നീലകണ്ഠന് പോറ്റി, ജനറല്‍ സെക്രട്ടറി വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരി, രജിസ്ട്രാര്‍ പ്രൊഫ. നീലമന വി.ആര്. നമ്പൂതിരി, ജില്ലാരക്ഷാധികാരി റ്റി.കെ. ദാമോദരന്‍ നമ്പൂതിരി, ജോയിന്റ് സെക്രട്ടറി മുളിയൂര്‍ മഠം എം. മഹാദേവന് പോറ്റി, ജില്ലാസെക്രട്ടറി, എസ്. ഉണ്ണികൃഷ്ണന് നമ്പൂതിരി, ട്രഷറര്‍ വി.എസ്. ഉണ്ണികൃഷ്ണന്, വൈസ്പ്രസിഡന്റ് എസ്. കൃഷ്ണകുമാര്‍ പോറ്റി എന്നിവര്‍ സംസാരിക്കും.
രാവിലെ 10 മുതല്‍ അഖിലകേരള തന്ത്രിമണ്ഡലത്തിന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ക്ടാക്കോട് എസ്. നീലകണ്ഠന് പോറ്റിയുടെ അദ്ധ്യക്ഷതയില്‍ നടക്കും.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വാഴയില്‍മഠം ബ്രഹ്മഎസ്. വിഷ്ണുനമ്പൂതിരി സ്വാഗതം പറയും. തിരുവനന്തപുരം രാജകുടുംബാംഗം ഗൗരിലക്ഷ്മീബായി തമ്പുരാട്ടി ഭദ്രദീപ പ്രോജ്വലനം നടത്തും. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മേയര്‍ അഡ്വ കെ. ചന്ദ്രിക ലോഗോ പ്രകാശനം നടത്തും.
മുന്നാക്കവികസന കോര്പ്പറേഷന് ചെയര്മാന് പ്രയാര്‍ ഗോപാലകൃഷ്ണന്, ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസ ഭട്ടതിരി, മുന്നാക്ക സംരക്ഷണമുന്നണി പ്രസിഡന്റ് എസ്. രാധാകൃഷ്ണന് പോറ്റി, ഫിലോസഫി ഗവേഷകന് രാഹുല്‍ ഈശ്വര്‍, തന്ത്രവിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡന്റ് മുല്ലപള്ളി കൃഷ്ണന്‍നമ്പൂതിരി, തന്ത്രവിദ്യാപീഠം ജനറല്‍ സെക്രട്ടറിയും മുന്‍ ശബരിമല മേല്‍ശാന്തിയുമായ ബാലമുരളി, മുന്‍ ശബരിമല മേല്‍ശാന്തി തെക്കേടത്ത് മന എന്‍. വിഷ്ണുനമ്പൂതിരി, അഖിലകേരള ബ്രാഹ്മണ ഫെഡറേഷന് സെക്രട്ടറി ജനറല്‍ എസ്. സുബ്രഹ്മണ്യന് മൂസത്, അഖിലേന്ത്യാ ബ്രാഹ്മണഫെഡറേഷന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ പ്രൊഫ. എം.വി. സദാശിവന് നമ്പൂതിരി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
താന്ത്രിക-ജ്യോതിഷ വൈദിക-കലാ-സാംസ്കാരിക രംഗത്തെയും വൈദ്യശാസ്ത്രരംഗത്തെയും പ്രമുഖരെ തന്ത്രിമണ്ഡലം വേദിയില്‍ വച്ച് ആദരക്കും.
സംസ്ഥാന സെക്രട്ടറി വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരി, രജിസ്ട്രാര്‍ നീലമന വി.ആര്. നമ്പൂതിരി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും, സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ട്രഷറര്‍ പൂതക്കുളം എസ്. രാധാകൃഷ്ണന്‍നമ്പൂതിരി കണക്കുകള്‍ അവതരിപ്പിക്കും. അഖിലകേരള തന്ത്രിമണ്ഡത്തിന്റെ നയപ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് ക്ടാക്കോട് എസ്. നീലകണ്ഠന് പോറ്റി പ്രഖ്യാപിക്കും. സംസ്ഥാനജോയിന്റ് സെക്രട്ടറി ശങ്കരര് ശങ്കരര് ഭദ്രദാസരര് കര്‍മപദ്ധതി അവതരിപ്പിക്കും.
പൂതക്കുളം നീലമന ഉണ്ണികൃഷ്ണന് നമ്പൂതിരി, സംസ്ഥാന ഉപദേശകസമതി അംഗം അഡ്വ ശ്രീകുമാര്‍ നമ്പൂതിരി, പാല്‍കുളങ്ങര ഗണപതിപോറ്റി, വൈസ്പ്രസിഡന്റ്, ദിവാകരര് രാജര്, യോക്ഷേമസഭ ദക്ഷിണമേഖല സംസ്ഥാന വൈസ്പ്രസിഡന്റ് എസ്.കെ.എം. രാമന്, ജില്ലാ സെക്രട്ടറി എം.വി. സുബ്രഹ്മണ്യന് നമ്പൂതിരി, ജില്ലാ പ്രസിഡന്റ് റ്റി.കെ. ദാമോദരന്‍നമ്പൂതിരി, യോഗക്ഷേമസഭ സിറ്റി ഉപസഭ പ്രസിഡന്റ് കാരക്കാട് ഗോവിന്ദന്‍നമ്പൂതിരി, സെക്രട്ടറി മല്ലികാ നമ്പൂതിരി, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ്.കൃഷ്ണകുമാര്‍ പോറ്റി, സെക്രട്ടറി ഉണ്ണികൃഷ്ണന്‍നമ്പൂതിരി, ജോയിന്റ്സെക്രട്ടറി എന്‍. മഹാദേവന് പോറ്റി എന്നിവര്‍ സംസാരിക്കും. സംസ്ഥാന ഓഫീസ് സെക്രട്ടറി സുരേഷ്പോറ്റി നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: