ചിറയിന്‍കീഴ്: കിഴുവിലം പഞ്ചായത്തിലെ ശ്മശാനഭൂമി രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചു നല്‍കാനുള്ള നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. തിരുവനന്തപുരം ശാന്തികവാടം മാതൃകയില്‍ ശ്മാശാനം നിര്‍മ്മിച്ചു നല്‍കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് തൊണ്ണൂറ് സെന്റ് ഭൂമി 19 പേര്‍ക്കായി പതിച്ചുനല്കാന് ഇടതു വലതുമുന്നണികളുടെ നേതൃത്വത്തില്‍ തഹസീല്‍ദാരെ സ്വാധീനിച്ച് നീക്കം നടക്കുന്നത്. കിഴുവിലം പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടന്ന ധര്‍ണ ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി കിളിമാനൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനസമിതി അംഗം കെ. പ്രഭാകരന് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: