മാനന്തവാടി: കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പാലേരിയിലെത്തി സ്ഥലപരിശോധനനടത്തി ,കാഞ്ഞിരങ്ങാട് വില്ലേജില്‍പ്പെട്ട പാലേരിയിലെത്തിയ സംഘത്തിനു മുമ്പില്‍ നിലവില്‍ ഭൂമിയുടെ അവകാശികളിലൊരാളായട്രീസ്സയുടെ ഭര്‍ത്താവ് ജെയിംസ് രേഖകള്‍ ഹാജരാക്കി.. ഈ ഭൂമിയില്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജ് നട്ടുവളര്‍ത്തിയ കാപ്പിച്ചെടികളും സമീപത്തെ കാപ്പിത്തോട്ടങ്ങളും പൊളിച്ചുമാറ്റിയ വീടും പരിസരവും സംഘം പരിശോധിച്ചു. റവന്യൂ, വനം ഓഫിസുകളില്‍നിന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ ഡി.എഫ്.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരുടെ മുന്നില്‍വച്ച് ജെയിംസ് കലക്ടര്‍ക്കു നല്കി. ഡി.എഫ്.ഒയുടെയും പ്രദേശവാസികളുടെയും വിശദീകരണം കേള്‍ക്കുകയും സ്ഥലം സംബന്ധിച്ച മാപ്പുകള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് കലക്ടര്‍ മടങ്ങിയത്. നീലോം പ്രദേശത്തെ ഭൂമിയും സംഘം പരിശോധിച്ചു. എല്‍.എ. വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ കെ വിജയന്, മാനന്തവാടി തഹസില്‍ദാര്‍ സോമനാഥന്, അഡീഷനല്‍ തഹസില്‍ദാര്‍ അഗസ്റ്റിന്, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫിസര്‍ ബിനു, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. നരേന്ദ്രനാഥ് വേളൂരി, ഡെപ്യൂട്ടി റേഞ്ചര്‍ കെ ഹാഷിഫ്, ഫോറസ്റ്റര്‍ എ കാസ്ട്രോ സംഘത്തിലുണ്ടായിരുന്നു. ഇതുസംബന്ധിച്ച റിപോര്‍ട്ട് അഞ്ചിനു മുമ്പ് മുഖ്യമന്ത്രിക്കും വനം, പട്ടികവര്‍ഗ ക്ഷേമ മന്ത്രിമാര്‍ക്കും ജില്ലാ കലക്ടര്‍ കൈമാറും. ഏഴിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: