ആലപ്പുഴ: ജയരാജന്മാരുടെ ആക്രമണ പദ്ധതി പത്തിയൂരില്‍ സിപിഎം നടപ്പാക്കി തുടങ്ങി. ബിജെപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പത്തിയൂര്‍ പഞ്ചായത്തില്‍ സംഘപരിവാര്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും പ്രവര്‍ത്തകര്‍ക്കുനേരേയും സിപിഎം അക്രമം അഴിച്ചുവിടുന്നതിനുപിന്നില്‍ ജയരാജന്മാരുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്ത് ജയരാജന്മാരുടെ രണ്ടുപൊതുയോഗങ്ങളിലെ പ്രസംഗമാണ് സംഘവിവിധ ക്ഷേത്രപ്രസ്ഥാനങ്ങള്‍ക്കുമേലുള്ള അക്രമണ പരമ്പരകള്‍ക്ക് കാരണമായത്. പരിവാര്‍ പ്രവര്‍ത്തകരെ കണ്ണൂര്‍ മോഡല്‍ ആക്രമണത്തിലൂടെ ഉന്മൂലനം ചെയ്യണമെന്ന് പി.ജയരാജന്‍ കരീലകുളങ്ങരയില്‍ പ്രസംഗിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പത്തിയൂരിലും സമീപപ്രദേശങ്ങളിലും സിപിഎം നടപ്പാക്കി തുടങ്ങിയ അക്രമണം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുമ്പോഴുണ്ടാകുന്ന കേസുകള്‍ നടത്താനുള്ള ചെലവിനായി സിപിഎം പ്രദേശത്ത് വ്യാപകമായ പണപ്പിരിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. കായംകുളത്തും പരിസര പ്രദേശങ്ങളിലും നിരവധി സിപിഎം പ്രവര്‍ത്തകരാണ് പാര്‍ട്ടി ഉപേക്ഷിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ ചേരുന്നത്. ഈ സാഹചര്യത്തില്‍ കണ്ണൂര്‍ മോഡല്‍ അക്രമം അഴിച്ചു വിടുകയാണ് സിപിഎം പദ്ധതി.
















