ചേര്‍ത്തല: കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയിലൂടെ കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് സമഗ്രവികസനത്തിലേക്ക്, പ്രൊജക്ട് റിപ്പോര്‍ട്ട് അവതരണം നാളെ. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും നല്ല പദ്ധതികളിലൊന്നായ സന്‍സദ് ആദര്‍ശ് ഗ്രാമയോജനയിലാണ് പഞ്ചായത്തും ഉള്‍പ്പെട്ടിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതു വഴി കടക്കരപ്പള്ളി ഗ്രാമനിവാസികള്‍ക്ക് സമ്പൂര്‍ണ പാര്‍പ്പിടം, കുടവെംള്ളം, ടോയ്‌ലറ്റ് കൂടാതെ റോഡ് നവീകരണം, കയര്‍ കാര്‍ഷിക മേഖലയിലുള്‍പ്പെടെ പഞ്ചായത്തിന്റെ സമഗ്രവികസനം സാദ്ധ്യമാകും. മൂന്നിന് രാവിലെ 10.30 ന് പഞ്ചായത്തങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കടക്കരപ്പള്ളി പഞ്ചായത്തില്‍ നിര്‍മിക്കുന്ന പുതിയഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം വയലാര്‍ രവി എംപി നിര്‍വഹിക്കും. സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. പി. തിലോത്തമന്‍ എംഎല്‍എ അംഗഹപരിമിതര്‍ക്ക് മുച്ചക്രവാഹനം വിതരണം ചെയ്യും.
















