ഹരിപ്പാട്: 1965ലെ ഭാരത- പാക് യുദ്ധത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് അമര്‍ജവാന്‍ സ്മാരക ജ്യോതി നാണയത്തില്‍ ആലേഖനം ചെയ്ത് റിസര്‍വ്വ് ബാങ്ക് അഞ്ചുരൂപയുടെ പ്രത്യേക നാണയം ഇറക്കുന്ന തീരുമാനത്തെ ധീരജവാന്‍ കരുവാറ്റ എന്‍. സന്തോഷ്‌കുമാര്‍ സ്മാരക സമിതിയോഗം അഭിനന്ദിച്ചു. പ്രസിഡന്റ് വിശ്വനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍. പത്മകുമാര്‍, കെ. സരസമ്മ, എന്‍. സുരേഷ്‌കുമാര്‍, രഘുനാഥന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, ശ്രീകുമാര്‍, രമേശന്‍ നായര്‍, കൃഷ്ണപിള്ള, ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















