ആലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളുകള്‍ കാലഘട്ടത്തിന്റെ ആവശ്യം മനസിലാക്കി അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്നടക്കമുള്ള വെല്ലുവിളികളെ നേരിട്ട് അര്‍ത്ഥപൂര്‍ണമായ ചുവടുവയ്‌പു നടത്തുന്നുവെന്ന് ജി. സുധാകരന്‍ എംഎല്‍എ. ജില്ലാ പഞ്ചായത്ത് 2015-16 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഒരു കോടി രൂപ മുടക്കി എട്ടു സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്ന ബസുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാഹരി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പൊള്ളേത്തൈ ജിഎച്ച്എസ്എസ്, കുടശനാട് ജിഎസ്‌വിഎച്ച്എസ്, വീയപുരം ജിഎച്ച്എസ്എസ്, കലവൂര്‍ ജിഎച്ച്എസ്എസ്, പത്തിയൂര്‍ പഞ്ചായത്ത് എച്ച്എസ്, കിടങ്ങറ ജിഎച്ച്എസ്എസ്, മംഗലം ജിഎച്ച്എസ്എസ്, പറവൂര്‍ ജിഎച്ച്എസ്എസ് എന്നീ സ്‌കൂളുകള്‍ക്കാണ് ബസ് അനുവദിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ജി. രാജേശ്വരി, ജോണ്‍ തോമസ്, കെ. ആനന്ദവല്ലിയമ്മ, പി.പി. സംഗീത, ശ്രീദേവി രാജന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഐസക് രാജു എന്നിവര്‍ പ്രസംഗിച്ചു.
















