തൃശൂര്‍: സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന ലഘുനാടകമത്സരത്തില്‍ മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്കൂള്‍ ഓഫ് തിയറ്റര്‍ അവതരിപ്പിച്ച ‘ചില്ലറ സമരം’ മികച്ച നാടകത്തിനുള്ള പുരസ്കാരം നേടിയതായി ജൂറി ചെയര്മാന് ശ്യാമ പ്രസാദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍ ഞമനേങ്ങാട് തിയേറ്റര്‍ വില്ലേജ് അവതരിപ്പിച്ച ‘ഭൂപടം മാറ്റി വരയ്ക്കുമ്പോള്‍’ ആണ് മികച്ച രണ്ടാമത്തെ നാടകം. ‘ആടുപുലിയാട്ടം’ എഴുതിയ റിയാസ് മികച്ച രചനയ്ക്കുള്ള പുരസ്കാരം നേടി. മികച്ച സംവിധായകന് അരുണ്‍ ലാല്‍ (ചില്ലറസമരം) മികച്ച നടന് അമല്‍ രാജ് (ആക്ടര്‍ ആന്റ് ക്രൂ) മികച്ച നടി എം.ജി ശൈലജ (മരിച്ച മകള്‍ പറഞ്ഞത്)
സംസ്ഥാനതലത്തില്‍ 10 നാടകങ്ങളാണ് മത്സരിച്ചത്. സിനിമാ സംവിധായകന് ശ്യാമപ്രസാദ് (ജൂറി ചെയര്മാന്), ഡോ.എസ്.സുനില്‍, ഷേര്‍ളി സോമസുന്ദരം എന്നിവരായിരുന്നു ജൂറികമ്മിറ്റി അംഗങ്ങള്‍. ഓരോ നാടകസംഘത്തിനും 50,000 രൂപ വീതം സബ്സിഡി നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ശ്യാമപ്രസാദ്, ഡോ.പി.വി.കൃഷ്ണന് നായര്‍, സി.കെ.ഹരിദാസന്, ഡോ.എസ്.സുനില്‍, ഷേര്‍ളി സോമസുന്ദരം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: