നിംസ് ആശുപത്രിയിലെ മെഡിക്കല്‍ ക്യാമ്പ് സ്പീക്കര്‍ എന്‍. ശക്തന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. എം.എസ്. നസീര്‍, ഒ.രാജഗോപാല്‍, സി.കെ. ഹരീന്ദ്രന്‍, കരമന ജയന്, ഡോ മധുശ്രീധരന്‍, എം.എസ്. ഫൈസല്ഖാന് തുടങ്ങിയവര്‍ സമീപം
തിരുവനന്തപുരം: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന് ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്തെ മാതൃകാ സ്ഥാപനമാണ് നിംസ് എന്നും സാധാരണക്കാരായ ജനങ്ങള്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സകള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ചികിത്സ നിംസ് ലഭ്യമാക്കുന്നത് അഭിനന്ദാര്ഹമണെന്നും ശക്തന് പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി ഒ. രാജേഗാപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം രതീന്ദ്രന്‍, സി.കെ. ഹരീന്ദ്രന്‍, ബിജെപി ദേശീയസമിതിഅംഗം കരമന ജയന്, നിംസ് എംഡി എം.എസ്. ഫൈസല്ഖാന്, ഡോ. മധു ശ്രീധരന്, ശിവകുമാര്‍, എം.എസ്. നസീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സൗജന്യ ക്യാമ്പില്‍ 1300 ഓളം പേര് പങ്കെടുത്തു. ഡോ. മധു ശ്രീധറിന്റെ നേതൃത്വത്തില്‍ ആറോളം ഡോക്ടര്‍മാര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: