ഉദിയന്‍കുളങ്ങര: പ്രതികൂല സാഹചര്യത്തിലും ആത്മധൈര്യത്തോടെ സ്വയംസേവകര്‍ സേവനരംഗത്ത്. മാറനല്ലൂര്‍ ചെന്നിയോട് സ്വദേശി നിശാന്ത് (24) കൂട്ടുകാര്‍ക്കൊപ്പം ഈരാറ്റിന്‍പുറത്ത് കഴിഞ്ഞ ശനിയാഴ്ച കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൃതദേഹം കണ്ടെത്താന്‍ സര്‍ക്കാര്‍ സംവിധാനത്തിന് കഴിയാതായപ്പോഴാണ് ഇരുന്നൂറിലധികം സ്വയംസേവകര്‍ ഈ ദൗത്യം ഏറ്റെടുത്തത്. ആദ്യ ദിവസങ്ങളില്‍ നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സ് ഇന്‍സ്പെക്ടര്‍ അശോക്കുമാറിന്റെ നേതൃത്വത്തിലെ സംഘം എയര്ട്യൂബ് സജ്ജീകരണങ്ങളുമായി തിരച്ചില്‍ നടത്തിയെങ്കിലും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. നീരൊഴുക്ക് കുറയ്ക്കാന്‍ ഡാം അടയ്ക്കാന്‍ ഇറിഗേഷന്‍ വിഭാഗത്തെ സമീപിച്ചെങ്കിലും ജലനിരപ്പ് കൂടിയതിനാല്‍ ഡാം അടയ്ക്കുന്നത് പ്രായോഗികമല്ലെന്ന് ഇറിഗേഷന്‍ വകുപ്പ് മറുപടി നല്കി. സ്വയംസേവകര്‍ ചാക്കില്‍ മണ്ണുനിറച്ച് ഒഴുക്ക് മാറ്റിവിടാനുള്ള ദൗത്യം നടത്തിവരികയാണ്. മൃതദേഹം കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ പ്രതികൂല സാഹചര്യത്തില്‍പ്പോലും ഏറ്റെടുത്ത ദൗത്യം നിറവേറ്റുന്നതിനായി ആത്മധൈര്യത്തോടെ സ്വയംസേവകര്‍ തിരിച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: