തിരുവനന്തപുരം: ആര്‍സിസിയില്‍ നിയമനങ്ങളിലെ വന്‍ അഴിമതിക്കുപുറമെ സാധനങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേടും തട്ടിപ്പും. നിലവിലുള്ള സോഫ്റ്റ്വെയര് പാക്കേജ് അപ്പ്ഗ്രേഡ് ചെയ്യുന്നതിന് പ്ലാന്‍ ഫണ്ടില്‍ നിന്ന് മൂന്നുകോടിരൂപ അനുവദിച്ചിരുന്നു. പ്രോജക്ട് റിപ്പോര്‍ട്ടും പ്രൊപ്പോസലും നല്കി എട്ട് മാസത്തോളം ആ ഫയല്‍ മുക്കിവച്ചതായാണ് വിവരം. നിലവാരം കുറഞ്ഞ ടാലി എന്ന വേറൊരു സോഫ്റ്റ്വെയര് വാങ്ങി. ഇതേപറ്റി സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി(പിഎസി) ആര്‍സിസിക്ക് എതിരെ നോട്ടീസ് നല്‍കിയിട്ടുണ്ട്. ടാലി സോഫ്റ്റ്വെയര് നല്‍കിയത് ഉയര്‍ന്ന ഉദേ്യാഗസ്ഥന്റെ അടുത്ത ബന്ധുവാണ്. സോഫ്റ്റ്വെയറിന്റെ ഇന്സ്റ്റലേഷന് കഴിയുന്നതിന് മുമ്പ് ധൃതിപിടിച്ച് അതിന്റെ പേയ്മെന്റ് ചെയ്യുകയുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇടപാടില്‍ നടത്തിയത്.
എസി വാങ്ങുന്നതിന് ടെന്ഡര്തീയതി കഴിഞ്ഞ് ടെന്‍ഡറിന്റെ ലോവസ്റ്റ് പ്രൈസ് മനസ്സലാക്കിയശേഷം ടെന്ഡറില്പോലും പങ്കെടുക്കാത്ത കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൊടുത്തു. ലക്ഷങ്ങളുടെ കോഴ ഇതിലുമുണ്ടായി. യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ ടെന്‍ഡര്‍പോലും വിളിക്കാതെ കമ്പ്യൂട്ടറുകള്‍ വാങ്ങുകയും ബില്‍ ലഭിച്ച് മിനിട്ടുകള്‍ക്കകം പേയ്മെന്റ് കൊടുക്കുകയും ചെയ്ത വന്‍ സാമ്പത്തിക അഴിമതിയും നടന്നിട്ടുണ്ട്. ഡയറക്ടര്‍ക്ക് പുതിയ എസ്എക്സ് 4 ഉണ്ടായിരുന്നിട്ടും പത്തു ലക്ഷത്തോളം രൂപയുടെ ഇന്നോവ വാങ്ങി. വാഹനങ്ങള്‍ക്ക് ലോഗ് ബുക്കുപോലും സൂക്ഷിക്കാതെ ആര്‍സിസി വാഹനം ദുരുപയോഗം ചെയ്യുന്നത് പലതവണ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇപ്പോള്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ആര്‍സിസി പുതിയ ബ്ലോക്കിന്റെ പണികളിലും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ട്.
കാലാവധിക്കുള്ളില്‍ പണി തീര്‍ക്കാത്തതിനാല്‍ കരാര്‍ പ്രകാരം കരാറുകാരനില്‍ നിന്ന് പിടിക്കാനുള്ള പിഴ തുക ആര്‍സിസി അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലക്ഷക്കണക്കിന് രൂപ ഉന്നതര്‍ വീതിച്ചെടുക്കുന്നതായും ആരോപണമുണ്ട്. ടെന്‍ഡറില്‍ പോലും ഉള്‍പ്പെടുത്താതെ സാര്‍വ രാഷ്ട്രകമ്പനികളില് നിന്നു മരുന്നുവാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: