മാവേലിക്കര: രാജാ രവിവര്‍മ്മാ കോളജ് ഓഫ് ഫൈന്‍ ആര്‍ട്ട്്‌സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പാതയോര ഛായാചിത്രരചനാസംഗമം ചിത്രകലാ ചരിത്രത്തില്‍ പുതു ചരിത്രം രചിച്ചു. കേരളത്തില്‍ ആദ്യമായാണ് ഇത്രയേറെ കലാകാരന്‍മാര്‍ ഒന്നിച്ച് ചിത്രരചന നടത്തിയത്.
ചിത്രകലയുടെ വിവിധ മേഖലകളില്‍ പ്രശസ്തരായ കലാകാരന്മാര്‍ അണിനിരന്ന് വരച്ചത് മൂവായിരത്തോളം മനുഷ്യ ഛായകളാണ്. നഗരത്തില്‍ മൂന്നുകേന്ദ്രങ്ങളിലായാണ് പരിപാടി നടന്നത്.
രാവിലെ 11ന് ബുദ്ധജംഗ്ഷനില്‍ റ്റി.കലാധരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റ്റി.എ.എസ്. മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ അജയകുമാര്‍ മുഖ്യാതിഥിയായി. ആര്‍ രാജേഷ് എംഎല്‍എ, വാരണാസി വിഷ്ണുനമ്പൂതിരി, ശിവരാമന്‍ ചെറിയനാട്, കെ.കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
12ന് കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. ബാലമുരളീ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ജോണി.എം.എല്‍ മുഖ്യാതിഥിയായി. ആര്‍.പാര്‍ത്ഥസാഥീവര്‍മ്മ, ജേക്കബ് ഉമ്മന്‍, പത്മകുമാര്‍, അനി വര്‍ക്ഷീസ് എന്നിവര്‍ പ്രസംഗിച്ചു.
ഒന്നിന് മിച്ചല്‍ ജംഗ്ഷന് വടക്കുവശത്ത് പ്രഫ അജയകുമാര്‍ ഉദ്ഘാടകനം ചെയ്തു. ജയപ്രകാശ് അദ്ധ്യക്ഷതവഹിച്ചു. ബോസ് കൃഷ്ണമാചാരി മുഖ്യാതിഥിയായി. പ്രഫ.വി. സി. ജോണ്‍, ഡ്രാമാമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
പാതയോര കവിസംഗമത്തില്‍ പി.പ്രകാശ്, മാവേലിക്കര ജയദേവന്‍, ഷാജി കളിയച്ഛന്‍, അനില്‍ ഓച്ചിറ, സത്യന്‍ കോമല്ലൂര്‍ പി.പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ചക്ക് 2.30ന് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഗമം പ്രഫ.വി.കേശവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. റ്റി.എ.എസ് മേനോന്‍ അദ്ധ്യക്ഷത വഹിച്ചു.
















