ചേര്‍ത്തല: സ്വകാര്യ കമ്പനിയില്‍ രണ്ടു തൊഴിലാളികള്‍ വെന്തുമരിക്കാന്‍ ഇടയായ സംഭവത്തില്‍ സ്ഥാപന ഉടമയടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യല്‍ജസ്റ്റിസ് വിജിലന്‍സ് ഫോറം ആവശ്യപ്പെട്ടു.
കമ്പനിയിലെ സുരക്ഷാപാളിച്ചകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെയും, സ്ഥാപനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന തൊഴില്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിലേയും പഞ്ചായത്തിലേയും ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രചരണ ജാഥ നടത്തും.
ഒക്‌ടോബര്‍ പത്തിന് രാവിലെ 10.30 ന് കോടംതുരുത്ത് പഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്നും ആരംഭിക്കുന്ന ജാഥ അഡ്വ. പി.ടി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ.എ. സുബൈര്‍ അദ്ധ്യക്ഷത വഹിക്കും.
















