ചേര്‍ത്തല: പരിചയപ്പെടുന്നവരെയെല്ലാം സംഘവഴിയിലൂടെ കൈപിടിച്ച് നടത്തിയ സ്വയംസേവകനായിരുന്നു തുറവൂര്‍ പങ്കജ് എന്ന് സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഗോവിന്ദന്‍ മാസ്റ്റര്‍. ബാലഗോകുലം ജില്ലാ മുന്‍ രക്ഷാധികാരിയായിരുന്ന തുറവൂര്‍ പങ്കജ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് അധ്യാപകനായി സേവനമനുഷ്ഠിച്ച കാലയളവില്‍ മാസ്റ്ററുമായി ഉണ്ടായ അടുപ്പമാണ് കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന തന്നെ സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങളിലേക്കെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗമ്യത മുഖമുദ്രയാക്കിയ തുറവൂര്‍ പങ്കജിന്റെ ജീവിതം ഓരോ സ്വയംസേവകനും മാതൃകയാക്കണമെന്ന് ചടങ്ങില്‍ ആമുഖപ്രസംഗം നടത്തിയ ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍ പറഞ്ഞു.
തുറവൂര്‍ താലൂക്ക് സംഘചാലക് വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു.
















