കൊച്ചി: പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ‘മുദ്രയുടെ പ്രവര്‍ത്തനം കേരളത്തിലും സജിവമായതായി സിഇ ഒ ജി.ജി മേമന് മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു. ഇക്കൊല്ലം രണ്ട് കോടി പേര്‍ക്ക് 122000 കോടി രൂപ വായ്പ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. 2015 ഏപ്രില്‍ 8 നാണ് മുദ്ര എന്ന ഫെനാന്‍സ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. ഒന്നര മാസത്തിന് ശേഷം മുദ്ര യോജന എന്ന പുതിയ പ്രോഗ്രാം പ്രവര്‍ത്തനം തുടങ്ങി.
ഇപ്പോല്‍ മുദ്രയുടെ പ്രവര്‍ത്തനം കമ്പനി ആക്ട് പ്രകാരമാണ്. നിലവില്‍ റിസര്‍വ് ബാങ്കിന്റെ കീഴില്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനായി പ്രവര്‍ത്തിക്കുന്ന മുദ്രക്ക് 20,000 കോടി രൂപയുടെ ഫണ്ട് ലഭിച്ചിട്ടുണ്ട്. ഇതില്‍ ബാങ്കിന്റെ അക്കൗണ്ടില്‍ 5000 കോടിരൂപ എത്തിയതായും ഇതില്‍ 800 കോടി വായ്പ ്യൂനല്കാനായി ബാങ്കുകള്‍ക്കു കൈമാറിയതായും അദ്ദേഹം പറഞ്ഞു. കൂടാതെ 3000 കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടി ഇനത്തിലും ലഭിച്ചിട്ടുണ്ട്.
മറ്റ് ബാങ്കുകള്‍ക്ക് ഫണ്ട് കൊടുക്കുക എന്നതാണ് ആദ്യപടിയായുള്ള പ്രവര്‍ത്തനം.
വരും കാലത്ത് ബാങ്ക് എന്നരീതിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇന്ത്യയില്‍ ഏക വ്യക്തി നടത്തുന്ന അഞ്ചര കോടിയിലധികം വ്യവസായ സംരഭങ്ങളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത്തരം വ്യവസായങ്ങളുടെ ഉന്നമനമാണ് മുദ്ര ലക്ഷ്യമിടുന്നത്. കൃഷിയുമായി ബന്ധപ്പെട്ടതല്ലാത്ത വ്യവസായങ്ങള്‍ക്കാണ് മുദ്രയുടെ സഹായം ലഭിക്കുക. ബാങ്കുകള്‍ 5 ശതമാനം എക വ്യക്തി ചെറുകിട വ്യവസായസംരങ്ങള്ക്ക് മാത്രമാണ് ഇതുവരെ ലോണ്‍ ലഭ്യമാക്കിയിട്ടുള്ളു.
ഇവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കുകയും, ബാങ്കുകളെ സാമ്പത്തികമായി സഹായിക്കുകയുമാണ് മുദ്ര ചെയ്യുക. മുദ്ര കാര്‍ഡ് എന്ന പേരില്‍ കാഷ് ക്രഡിറ്റ് വായ്പ( മുദ്ര യോജന), ടേം ലോണും ലഭിക്കാന്‍ സാഹചര്യമൊരുക്കും. മുദ്ര ക്യാഷ് ക്രഡിറ്റ് പദ്ധതിയായ മുദ്ര യോജന പ്രകാരം 40,000 മുദ്രകാര്ഡുകള് ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.
മൂന്ന് തരത്തിലുള്ള ലോണുകളാണ് മുദ്രമുഖേന ലഭിക്കുക.
50,000 രൂപവരെയുള്ള ശിശുലോണ്‍. 5 ലക്ഷം വരെയുള്ള കിഷോര്‍ ലോണ്‍, 10 ലക്ഷം വരെയുള്ള തരുണ്‍ ലോണ്‍ എന്നിവയാണ് മുദ്ര റെക്കമെന്റ് ചെയ്യുക. സംസ്ഥാനത്ത് സിഡ്ബി ബാങ്കാണ് മുദ്രയുമായി ബാങ്കുകളെ ബന്ധിപ്പിക്കുക. ജില്ലകളില്‍ ലീഡ് ബാങ്കുകളാണ് ഏകോപനം സാധ്യമാക്കുക. സംസ്ഥാനത്ത് കൊച്ചിയില്‍ പെരുമ്പാവൂരില്‍ സ്ഥാപിച്ചിട്ടുള്ള മുദ്രയുടെ ശിശുലോണുകളുടെ പ്രവര്‍ത്തനം പുരോഗമിച്ചുവരുകയാണ്. ജനങ്ങളിലേക്ക് മുദ്രയുടെ പ്രവര്‍ത്തനം എപ്രകാരം എന്ന് വിലയിരുത്തുന്നതിന് വേണ്ടി എത്തിയതായിരുന്നു ജി.ജി. മേമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: