ചേര്‍ത്തല: വയലാറിന്റെ വിപ്ലവ മണ്ണില്‍ സിപിഎമ്മില്‍ നിന്ന് കൂട്ടപ്പൊഴിച്ചില്‍. വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡായ രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുള്ള ഇരുപത്തിയഞ്ചോളം കുടുംബങ്ങളില്‍ നിന്ന് നൂറോളം പേരാണ് ബിജെപി യില്‍ ചേര്‍ന്നത്.
എസ്എന്‍ഡിപിക്കെതിരെ യുള്ള പാര്‍ട്ടി നീക്കങ്ങളിലും, പ്രാദേശിക നേതാക്കളുടെ ഏകപക്ഷീയ നടപടികളിലും പ്രതിഷേധിച്ച് വയലാര്‍ മേഖലയില്‍ പാര്‍ട്ടിയില്‍ നിന്ന് നിരവധിപേരാണ് അടുത്തിടെ സംഘപരിവാറിലേക്ക് എത്തിയത്. സിപിഎം മുന്‍ ബ്രാഞ്ച്‌സെക്രട്ടറി സി.ആര്‍. പ്രഭാകരന്‍, ഡിവൈഎഫ്‌ഐ സജീവപ്രവര്‍ത്തകരായിരുന്ന നജീബ്, വിജയന്‍, ലൈജു എന്നിവരുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരെ ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ കെ. പണിക്കര്‍ അംഗത്വം നല്‍കി സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര്‍. അജിത് അദ്ധ്യക്ഷത വഹിച്ചു. സുരേഷ്വര്‍മ്മ, കെ.എസ്. ഹരി, വിജയന്‍ എന്നിവര്‍ സംസാരിച്ചു.
















