പാനൂര്‍: നിയമപാലകര്‍ക്കു നേരെയുളള സിപിഎം അക്രമവും, ഭീഷണിയും കണ്ണൂരില്‍ തുടരുന്നു. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയുടെ ഭീഷണിക്ക് പിന്നാലെ പയ്യന്നൂര്‍ സിഐ പി.കെ.മണിക്കു റീത്ത് സമര്‍പ്പണവും. ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സിപിഎം കൈകാര്യം ചെയ്യുന്ന രീതി എന്നും അക്രമത്തിന്റേതായിരുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പയ്യന്നൂര്‍ സിഐയ്ക്ക് നേരെ നടന്നിട്ടുള്ളത്. ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയ ഏരിയാസെക്രട്ടറി മധുസൂതനെതിരെ കേസെടുത്തിരിക്കുകയാണ്. ആര്‍എസ്എസ് ജില്ലാശാരീരിക്ക് പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജ് വധത്തിലും ഇയാള്‍ പ്രതിയായിരുന്നു. നിലവില്‍ ജാമ്യത്തിലാണ്. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. മാറി വരുന്ന ഭരണരംഗത്തെ സ്വാധീനം മുന്നില്‍ കണ്ട് നേതാക്കള്‍ നിയമപാലകരെ നിഷ്ക്രിയരാക്കാന്‍ എന്നും ശ്രമിച്ചിരുന്നു. 2007ല്‍ തലശേരി ഫസല്‍ വധത്തിലെ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി രാധാകൃഷ്ണനെ പാര്‍ട്ടി ഇംഗിതത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് കൈകാര്യം ചെയ്ത രീതി ഞെട്ടിക്കുന്നതായിരുന്നു. ഒരു സ്ത്രീയെ ഉപയോഗിച്ച് അനാശാസ്യമാരോപിച്ച് ഡിവൈഎസ്പിയെ ക്രൂരമായി തല്ലിചതയ്ക്കുകയായിരുന്നു. അന്നത്തെ മര്‍ദ്ധനത്തില്‍ നിന്നും ആ ഉദ്യോഗസ്ഥന് ഇന്നും മോചിതനായിട്ടില്ല. ഇത് രാഷ്ട്രീയം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുളള താക്കീത് കൂടിയായിരുന്നു. അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന ഇന്നത്തെ ഇരിട്ടി ഡിവൈഎസ്പി പി.സുകുമാരന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. അന്ന് സിഐ ആയിരുന്ന സുകുമാരന്‍ ഫസല്‍ വധത്തിനു ശേഷം പാനൂരിലെ ബിജെപി നേതാവ് അഡ്വ:വത്സരാജ കുറുപ്പിന്റെ കൊലപാതകമായിരുന്നു അന്വേഷിച്ചത്. സിപിഎം പ്രവര്‍ത്തകരെ പിടികൂടി അന്വേഷണം പുരോഗമിച്ചപ്പോള്‍ പാനൂര്‍ ഏരിയാ സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുളളില്‍ തിരുവനന്തപുരത്തേക്ക് ഈ ഉദ്യോഗസ്ഥന് സ്ഥലംമാറ്റമാണ് സിപിഎം കൊടുത്തത്. അരിയില്‍ ഷുക്കൂര്‍ വധത്തില്‍ പി.ജയരാജനെ അറസ്റ്റ് ചെയ്തതോടെ വധഭീഷണിയുമുണ്ടായി. എം.വി.ജയരാജന് പരസ്യഭീഷണി മുഴക്കിയതും നാം കണ്ടു. ഇന്ന് പി.സുകുമാരന്‍ പ്രത്യേക ഗണ്‍മാനെയാണ് സിപിഎം ഭീഷണി കാരണം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈയിടെ ചക്കരക്കല്‍ പോലീസ് സ്റ്റേഷനില്‍ സിപിഎം എംഎല്‍എ എ.കെ.നാരായണന്റെ മകനെ മോചിപ്പിക്കാനെത്തിയ സിപിഎം സംഘം നടത്തിയ അതിക്രമം മാവോയിസ്റ്റുകളെ വെല്ലുന്നതായിരുന്നു. എസ്ഐ പ്രബീഷിനെ സ്റ്റേഷനില്‍ കയറി കയ്യേറ്റം ചെയ്ത് പ്രതികളെ മോചിപ്പിക്കുകയും, ചുമരില്‍ സിപിഎം എന്നെഴുതി വെയ്ക്കുകയുമായിരുന്നു. അതിനു ശേഷവും വധഭീഷണി തുടര്‍ന്നതോടെ ഉളിക്കല്‍ പോലീസ്സ്റ്റേഷനിലേക്ക് ഇയാളെ സ്ഥലം മാറ്റിയിരിക്കുകയാണ്. ഇതു കൂടാതെ കണ്ണൂര്‍ ടൗണ്‍ എസ്ഐ.സനല്‍കുമാറിന്റെ ക്വാര്‍ട്ടേഴ്സിനു നേരെ ബോംബേറിഞ്ഞതും സിപിഎം സംഘം തന്നെയായിരുന്നു. എസ്എഫ്ഐ നേതാക്കളെ മര്‍ദ്ധിച്ചുവെന്നാരോപിച്ച് എംവി.ജയരാജനും മറ്റ് എല്‍ഡിഎഫ് നേതാക്കളും ടൗണ്‍ സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിനു ശേഷമായിരുന്നു ബോംബേറ് നടന്നത്.2003ല്‍ പാനൂര്‍ സിഐ ആയിരുന്ന എ.പി.ഷൗക്കത്തലിയുടെ ക്വാര്‍ട്ടേഴ്സ് അക്രമിച്ച് സ്വര്ണ്ണാഭരണമടക്കം കവര്‍ന്നത് സിപിഎം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു.പോലീസ്സ്റ്റേഷനു നേരെയും അക്രമമുണ്ടായി. ടി.പി.ചന്ദ്രശേഖരന്, കതിരൂര്‍ മനോജ് വധങ്ങളിലെ അന്വേഷണസംഘത്തെയും നിരന്തര ഭീഷണി മുഴക്കിയാണ് സിപിഎം നേരിട്ടത്. പോലീസ് സ്റ്റേഷനുകളില്‍ കയറി പ്രതികളെ മോചിപ്പിക്കുന്ന സംഭവങ്ങള്‍ ജില്ലയില്‍ നിത്യമാണ്. മനോജ് വധത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോസിചെറിയാനെ പി.ജയരാജന് ഭീഷണിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. അരിയില്‍ ഷുക്കൂര്‍ വധത്തില്‍ പി.ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജില്ലയിലെ സര്‍ക്കിള്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി സിപിഎം കാണിച്ച അക്രമങ്ങളില്‍ നിരവധി പോലീസുകാര്‍ക്കു പരിക്കേറ്റിരുന്നു. നിയമത്തെ പോലും വെല്ലുവിളിച്ചാണ് ഇത്തരം ചെയ്തികള്‍ ഇവിടെ അരങ്ങേറുന്നത്. പോലീസ്സ്റ്റേഷനില്‍ നിന്നും വേണ്ടി വന്നാല്‍ ബോംബുണ്ടാക്കുമെന്ന് അമരവാണി മുഴക്കിയ സംസ്ഥാന സെക്രട്ടറിയുടെ പാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്ന നിലവാരം ഇതുതന്നെയാണ്. എന്നാല്‍ കൊലവിളി മുഴക്കി സിപിഎം നടത്തുന്ന ഭീഷണി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരില്‍ ഭയവിഹ്വലത സൃഷ്ടിക്കുന്നുണ്ടെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ അക്രമിക്കുമ്പോള്‍ ഇടപ്പെട്ട് നീതി നിര്‍വ്വഹിക്കേണ്ടവര്‍ ഇവിടെ നിഷ്ക്രിയരാവുകയാണ്. ഇത് തുടരുകയുമാണ്. അതാണ് പയ്യന്നൂര്‍ സിഐയ്ക്ക് നേരെ നടന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: