കണ്ണൂര്‍: ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുമെന്ന് ശിവഗിരി മഠം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികള്‍ പറഞ്ഞു. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ശിവഗിരി മഠത്തിന്റെ നിയന്ത്രണത്തിലുള്ള അമ്പലങ്ങളും സ്ഥാപനങ്ങളും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് കൂട്ടിചേര്‍ക്കാന്‍ ശ്രമം നടത്തുകയാണെന്നും പറഞ്ഞു. കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന ശ്രീനാരായണ ഗുരുവും പ്രധാന ശിഷ്യന് മാരും പ്രതിഷ്ഠിച്ച ക്ഷേത്ര ഭാരവാഹികളുടെ കൂട്ടായിമയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രഭാരവാഹികളുടെ കൂട്ടായ്മ ശിവഗിരി മഠം ധര്‍മ്മ സംഘം പ്രസിഡന്റ് ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. മലബാറിലെ ശ്രീനാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളായ പാലക്കാട്, കണ്ണൂര്‍, തലശ്ശേരി, കോഴിേേക്കാട് എന്നിവടങ്ങളിലെ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളാണ് മലബാര്‍ ദേവസ്വത്തിലേക്ക് കൂട്ടിചേര്‍ത്തത്. കഴിഞ്ഞ ഇടത് ഗവണ്മെന്റ് കാലത്ത് പലതവണ മന്ത്രിയെയും സര്‍ക്കാറിനേയും സമീപിച്ചെങ്കിലും ശിവഗിരി മഠത്തിന് നല്കിയ ഉറപ്പ് ലഘിച്ച് ഭരണ ചുമതല ദേവസ്വം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് വന്ന യു.ഡി.എഫ്. സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചലുത്തുകയും ക്യാബിനറ്റ് മീറ്റിംഗില്‍ ശ്രീനാരായണ ഗുരു സ്ഥാപിച്ച അമ്പലങ്ങള്‍ മലബാര്‍ ദേവസ്വത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സര്‍ക്കാര്‍ ഇത്തരത്തില്‍ പിടിച്ചെടുക്കല്‍ നടപടിക്കെതിരെയാണ് കൂട്ടായിമ വളര്‍ത്തേണ്ടത് അനിവാര്യമാണ് എന്ന് ഋതംഭരാനന്ദ സ്വാമികള്‍ പറഞ്ഞു. ഈ തീരുമാനം നടപ്പായായാല് ശിവഗിരി മഠം പോലും വരുംകാലങ്ങളില്‍ പിടിച്ചെടുക്കാന്‍ സാധിക്കും. ഇത് ശക്തമായി എതിര്‍ക്കണം. ശിവഗിരി മഠത്തിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ മാത്രമായി സ്വതന്ത്ര ശിവഗിരി ദേവസ്വം സ്ഥാപിക്കലാണ് പ്രധാനമായും വേണ്ടത് എന്ന് ഋതംഭരാനന്ദ സ്വാമികള്‍ അവശ്യപ്പെട്ടു. പ്രാദേശീക കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ശ്രീനാരായണ ഗുരു ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്. ഇതിനായി ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൂടി ഗുരു മുന്നോട്ട് വച്ചിരുന്നു. ഇത് ചില ജ്യോതിഷികളുടെ സഹായത്താല്‍ അട്ടിമറിക്കുകയാണ്. ചില ക്ഷേത്രഭാരവാഹികള്‍ക്ക് പോലും ഇത്തരത്തില്‍ തെറ്റായ പ്രവണത കണ്ടുവരുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. പരിപാടിയില്‍ ഭക്തിസംവര്‍ദ്ധിനി യോഗം സെക്രട്ടറി കെ.പി. പവിത്രന് സ്വഗതം പറഞ്ഞു. പ്രസിഡന്റ് കെ.പി. ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. പരിപാടിയില്‍ എസ്.എന്‍.ഡി.പി. ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ് മുഖ്യാതിഥിയായി. കൂട്ടായിമയുടെ പ്രധാന്യത്തെ കുറിച്ച് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗം സ്വാമി സച്ചിദാനന്ദ വിശദീകരിച്ചു. പരിപാടിയില്‍ എസ്.എന്‍.ഡി.പി. ദേവസ്വം സെക്രട്ടറിയി തിരഞ്ഞെടുത്ത അരയാകണ്ടി സന്തോഷിനെയും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സെസൈറ്റി പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത വി.വി. ചന്ദ്രനെയും പരിപാടിയില്‍ ഭക്തിസംവര്‍ദ്ധിനി യോഗം പ്രസിഡന്റ് ആദരിച്ചു. സ്വാമി സാന്ദ്രാനന്ദ, സ്വാമി സുകൃതാനന്ദ, ടി.കെ. രാജന്, കെ.പി.മോഹനന് എന്നിവര്‍ പരിപാടിയില്‍ പ്രസംഗിച്ചു. സ്വാമി സാന്ദ്രാനന്ദ, സ്വാമി സുകൃതാനന്ദ, ടി.കെ. രാജന്, കെ.പി. മോഹനന് എന്നിവര്‍ പരിപാടിയില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: