കൊച്ചി: കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സിലിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി Kaju Conclave Kaju India എന്ന പേരില്‍ അന്തര്‍ദേശീയ ബയര്‍, സെല്ലര്‍ മീറ്റും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. സെപ്തം. 29 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് മേള നടക്കുന്നത്. കേന്ദ്ര വാണിജ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് കാജു ഇന്ത്യ സംഘടിപ്പിക്കുന്നത്. മേളയുടെ നാലാമത് എഡിഷനാണ് കൊച്ചിയില്‍ ലെ മെറിഡിയന് ഹോട്ടലില്‍ നടക്കുക.
29ന് വൈകിട്ട് 4 മണിക്ക് ഉദ്ഘാടന ചടങ്ങ് നടക്കും. തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി നടക്കുന്ന സാങ്കേതിക സെഷനുകളില്‍ കശുഅണ്ടി മേഖലയിലെ പ്രമുഖരും വിദഗ്ധരും പങ്കെടുക്കും. ആഗോള തലത്തില്‍ കശുഅണ്ടി മേഖലയുടെ സാധ്യതകളും പ്രതിസന്ധികളും ചര്‍ച്ചാ വിഷയമാകും. 29 ന് രാവിലെ മുതല്‍ പ്രദര്‍ശന മേള ആരംഭിക്കും.
കശുഅണ്ടി ഉത്പാദകര്‍, സംസ്കരണ രംഗത്തുള്ളവര്‍, വിതരണക്കാര്‍, കയറ്റുമതിക്കാര്‍, കശുഅണ്ടി ഉത്പന്ന നിര്‍മാതാക്കള്‍, വിദേശ ഇറക്കുമതിക്കാര്‍, വില്‍പ്പനക്കാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങി ആഗോള കശുഅണ്ടി മേഖലയുടെ സംഗമം കൂടിയാണ് കാജു ഇന്ത്യ. രാജ്യത്തിനകത്ത് നിന്നും 500 പ്രതിനിധികളും 50 ഓളം വിദേശ പ്രതിനിധികളും കാജു ഇന്ത്യയില്‍ പങ്കെടുക്കും.
കശുവണ്ടി പരിപ്പിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ വിദേശ വ്യാപാര നയത്തിന്റെ ഭാഗമായാണv CEPCI സ്ഥാപിതമായത്. രാജ്യത്തെ കശുഅണ്ടി കയറ്റുമതിക്കാരുടെയും കശുഅണ്ടി സംസ്കരണ രംഗത്തുള്ളവരുടെയും അപെക്സ് ബോഡിയാണ് CEPCI. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കാര്‍ക്ക് കശുഅണ്ടി ഉത്പന്നങ്ങളെ കുറിച്ച് കൂടുതല്‍ അടുത്തറിയാനും സാധ്യതകള്‍ മനസിലാക്കാനും അത് വഴി ഇന്ത്യയില്‍ നിന്നുള്ള മൂല്യ വര്‍ധിത കയറ്റുമതി വര്‍ധിപ്പിക്കാനും കഴിയും.
കശുവണ്ടി മേഖലയിലെ നവീനമായ സംസ്കരണ, പാക്കേജിംഗ് സാങ്കേതിക വിദ്യകളും, ഗുണമേന്മാ പരിശോധനകളും, സംവിധാനങ്ങളും നേരിട്ടറിയാനും കയറ്റുമതിക്കാര്‍ക്ക് ഉത്പ്പന്നങ്ങളുടെ ഗുണമേന്മ നേരിട്ടുറപ്പ് വരുത്താനും കാജു ഇന്ത്യ സഹായകരമാകും. വിവിധ സെഷനുകളിലായി നടക്കുന്ന ബിസിനസ് കൂടിക്കാഴ്ച്ചകളില്‍ ഇറക്കുമാതിക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനും കശുഅണ്ടി കയറ്റുമതി മേഖല നേരിടുന്ന പ്രതിസന്ധികള്‍ വിശദമായി ചര്‍ച്ച ചെയ്യാനും അവസരമുണ്ടാകും. ഡെലിഗേറ്റ് രജിസ്ട്രേഷനായി www.cashewindia.org. C- sa-bnÂ: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: