കണ്ണൂര്‍: പണ്ഡിറ്റ് ദീനദയാല്‍ജിയുടെ ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരാപാടി സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന അനുസ്മരണ പരിപാടി ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന് ഉദ്ഘാടനം ചെയ്തു. ദീന്‍ദയാല്‍ജിയുടെ സ്വപ്നം യാഥാര്ത്ഥ്യമാക്കുന്നതിലേക്കുളള ലക്ഷ്യത്തിലേക്കാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഏകാത്മ മാനവ ദര്‍ശനത്തിന്റെ കാലിക പ്രസക്തി ഉള്‍ക്കൊണ്ടുളള ഭരണമാണ് ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്തുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാനുളള മെയ്ക്ക് ഇന്‍ ഇന്‍ഡ്യ, ചെറുകിട സംരംഭങ്ങളും കുടില്‍ വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കാനുളള മുദ്രാബാങ്ക്, അന്ത്യോദയ സാമൂഹ്യ-സുരക്ഷാ പദ്ധതികള്‍ മുതലായവ ദീനദയാല്‍ജിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുളള പദ്ധതികളാണെന്നും പി.കെ.വി.പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. എ.ഒ.രാമചന്ദ്രന്, കെ.പ്രശോഭ്, ആര്.കെ.ഗിരിധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: